മൂഹമാധ്യമങ്ങള്‍ വഴി സൈബര്‍ അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായി തിരിച്ചടിച്ച നടിയാണ് അഹാന കൃഷ്‍ണ. എന്ത് പോസ്റ്റ് ഇട്ടാലും അതിന്റെ കീഴിൽ മോശം കമന്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ "എ ലൗ ലെറ്റർ ടു സൈബർ ബുള്ളീസ്" എന്ന പേരിൽ യൂട്യൂബ് വീഡിയോയുമായി താരം രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇനി മുതൽ ഇത്തരം കമന്റുകൾക്ക് ഇങ്ങനെ ആകില്ല അഹാനയുടെ മറുപടി. 

മോശം കമന്റുകള്‍ കണ്ടാല്‍ ഉടനെ അവരെ ബ്ലോക്ക് ചെയ്യും എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കുന്നത്. പിന്നെ ഈ കമന്റുകള്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്യും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അസഭ്യമായ ഒരു കമന്റ് അടക്കം പങ്കുവച്ചായിരുന്നു അഹാനയുടെ പോസ്റ്റ്.

"സൈബര്‍ അതിക്രമം ഒരു അസുഖമാണെന്നും തീരെ വയ്യാത്ത ആളുകളാണ് അത് ചെയ്യുന്നതെന്നും മനസിലാക്കുക. അങ്ങനെ അവരെ കണ്ടുതുടങ്ങിയാല്‍ പതുക്കെ പതുക്കെ ഒരുകൂട്ടം കോമാളികള്‍ പിച്ചും പേയും പറയുന്നതാണെന്നുള്ള പൊതു കാഴ്‍ചപ്പാട് ഇതേക്കുറിച്ച് വരും", എന്നായിരുന്നു എ ലൗ ലെറ്റർ ടു സൈബർ ബുള്ളീസിൽ അഹാന പറഞ്ഞത്. ഇനിയും മാസ്കോ സാനിറ്റെസറോ നമ്മള്‍ ഉപയോഗിക്കാത്ത ഒരു മഹാമാരിയാണ് സൈബര്‍ അതിക്രമം എന്നും താരം പറഞ്ഞിരുന്നു. 

Read Also: 'ഇത് അന്തസ്സുള്ള പരിപാടിയാണെന്ന് വിചാരിക്കുന്നവരോട്'; സൈബര്‍ അതിക്രമികള്‍ക്ക് 'പ്രണയലേഖനമെഴുതി' അഹാന