സഹോദരിമാര്‍ തമ്മില്‍ തെറ്റിക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്ക് എതിരെ അഹാന കൃഷ്‍ണകുമാര്‍. ഞങ്ങള്‍ നാലും ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്. ഞങ്ങളെ തെറ്റിക്കാൻ നോക്കേണ്ട. പരസ്‍പര വിശ്വാസത്തെയും സ്‍നേഹത്തെയും ഇത്തരം കമന്റുകള്‍ ബാധിക്കില്ല. അല്‍പം കൂടി പക്വത കാണിക്കൂവെന്നും അഹാന കൃഷ്‍ണകുമാര്‍ പറയുന്നു.

അഹാന കൃഷ്‍ണകുമാര്‍ സഹോദരി ദിയ കൃഷ്‍ണകുമാറിനൊപ്പമുള്ള വീഡിയോയ്‍ക്ക് താഴെയായിരുന്നു ഒരാളുടെ കമന്റ്. ദിയ മറ്റു സഹോദരങ്ങൾക്കൊപ്പമുള്ള പോലെ അഹാനയുമൊത്ത് കംഫർട്ടബിൾ എല്ല എന്നായിരുന്നു കമന്റ്. ഞങ്ങളുടെ പരസ്‍പര വിശ്വാസത്തെ കമന്റ് ബാധിക്കില്ലെന്നാണ് അഹാന കൃഷ്‍ണകുമാര്‍ പറയുന്നത്.

ഇടയ്ക്ക് വല്ലപ്പോഴും ഞങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ചിലരുടെ മെസേജുകൾ ഞാൻ കാണാറുണ്ട്. ഒരു സഹോദരിയെ മറ്റു സഹോദരിമാരുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങൾ, ഒരാളെ കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമൻറിടുക, മറ്റേയാളെ വാനോളം പുകഴ്ത്തുക, അങ്ങനെയുള്ള സാഡിസ്റ്റുകൾ എല്ലാവരോടുമായി എനിക്കൊന്നേ പറയാനുള്ളൂ.

ഞങ്ങൾ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്,നിങ്ങളുടെ ഭ്രാന്തൻ കമന്റുകൾ അതിന് ഒരു  മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല. ഞങ്ങളുടെ  പരസ്‍പര വിശ്വാസത്തെയും സ്നേഹത്തെയും നിങ്ങളുടെ കമന്റുകൾ  ബാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ പ്ലീസ് അൽപം പക്വത കാണിക്കൂ.

ഞാൻ യൂട്യൂബിൽ കണ്ട ഒരു കമൻറ് പങ്കുവയ്ക്കുന്നു. ദിയ മറ്റു സഹോദരങ്ങൾക്കൊപ്പമുള്ള പോലെ അഹാനയുമൊത്ത് കംഫർട്ടബിൾ എല്ല എന്നാണ് കമൻറ്. എത്ര വെറുപ്പ് പടർത്തുന്ന ചിന്തയാണ് എന്നും അഹാന കൃഷ്‍ണകുമാര്‍ പറയുന്നു.

നിങ്ങളുടെ യഥാർഥ പേരോ മുഖമോ കാണിക്കാത്ത ഒരു അക്കൗണ്ടിൽ നിന്ന് ഇത്തരം കമൻറുകൾ ഇടുകയും അതുമൂലം രണ്ട് സഹോദരിമാർക്കുമിടയിൽ ശത്രുത ഉടലെടുക്കുമെന്നുമാണോ നിങ്ങൾ വിചാരിച്ചത്. വിദ്യാഭ്യാസം നേടൂ, കുറച്ച് ബുദ്ധിയും ബോധവും  നേടൂവെന്നും അഹാന കൃഷ്‍ണകുമാര്‍ പറയുന്നു.