തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സ്വര്‍ണവേട്ടയുമായി ബന്ധമുണ്ടെന്ന തരത്തില്‍ സൂചിപ്പിച്ച് അഹാന കൃഷ്‍ണകുമാര്‍. സംഭവത്തെ കുറിച്ചുള്ള അഹാന കൃഷ്‍ണയുടെ ഇൻസ്‍റ്റാഗ്രാം സ്റ്റാറ്റസ് വിവാദവുമായി.

ശനിയാഴ്‍ച- ഒരു പ്രധാന രാഷ്‍ട്രീയ അഴിമതി പുറത്തുവരുന്നു. ഞായറാഴ്‍ച- അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നുവെന്ന് ആയിരുന്നു അഹാന കൃഷ്‍ണയുടെ ഇൻസ്റ്റാഗ്രം സ്റ്റാറ്റസ്. പൊളിറ്റിക്കല്‍ സ്‍കാം എന്നാണ് അഹാന കൃഷ്‍ണകുമാര്‍ എഴുതിയത് എന്നത് വലിയ വിമര്‍ശനത്തിന് കാരണമായി. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെ നിസാരവല്‍ക്കരിക്കുന്നത് ആണ് അഹാന കൃഷ്‍ണകുമാറിന്റെ സ്റ്റാറ്റസ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന വ്യാജപ്രചരണത്തെയാണ് അഹാന കൃഷ്‍ണകുമാര്‍ പിന്തുണച്ചത് എന്നും ചിലര്‍ പറയുന്നു. തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുമ്പോഴാണ് അഹാന ഇങ്ങനെ ഒരു പോസ്റ്റുമായി രംഗത്ത് എത്തിയത് എന്നും  ചിലര്‍ പറയുന്നു.