മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട്, എണ്ണത്തില്‍ കുറവെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തി മികവ് കാട്ടിയ നടി. അഹാന കൃഷ്‍ണകുമാറിന്റെ ഫോട്ടോകള്‍ എല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍ത പുതിയ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സഹോദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് അഹാന കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

അഹാന കൃഷ്‍ണകുമാര്‍ സഹോദരിമാരായ ദിയ കൃഷ്‍ണകുമാര്‍,  ഇഷാനി കൃഷ്‍ണകുമാര്‍, ഹൻസിക  കൃഷ്‍ണകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഫോട്ടോയിലുള്ളത്. പെൻസിലിന്റെയും ബുക്കിന്റെയും കട്ടറിന്റെയും ഇറേസറിന്റെയും രൂപങ്ങളുമുണ്ട് ഫോട്ടോയില്‍. നിരവധി ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റ് ചെയ്‍തിരിക്കുന്നത്. അക്കാലത്ത് പെൻസിലും നോട്ടുബുക്കുമൊക്കെയാണ് തങ്ങളുടെ അടുത്ത കൂട്ടുകാര്‍ എന്ന് അഹാന കൃഷ്‍ണകുമാര്‍ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു. 2007ലാണ് ഫോട്ടോ എടുത്തിരിക്കുന്നത്. അഹാനയ്‍ക്ക് 12ഉം, ദിയയ്ക്ക് ഒമ്പതും, ഇഷാനിക്ക് ഏഴും, ഹൻസികയ്‍ക്ക് രണ്ടും പ്രായമുള്ളപ്പോള്‍.