രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകൻ ചേരനും ആവശ്യപ്പെട്ടു. 

ചെന്നൈ: നടി തൃഷയ്ക്കെതിരെ എഐഎഡിഎംകെ നേതാവ് എ.വി. രാജു നടത്തിയ അധിക്ഷേപ പരാമർശത്തിൽ വ്യാപക പ്രതിഷേധം. രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ പ്രതികരിച്ചു. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമർശം നടത്തിയത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു അധിക്ഷേപ പരാമര്‍ശം. പരാമർശം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രതികരണവുമായി തൃഷ രംഗത്തെത്തി. ശ്രദ്ധ പിടിച്ചുപറ്റാൻ ഏത് നിലവാരത്തിലേക്കും ആളുകൾ തരംതാഴുന്ന കാഴ്ച വെറുപ്പുളവാക്കുന്നതാണ്. തുടർനടപടികൾ തന്‍റെ അഭിഭാഷക വിഭാഗം സ്വീകരിക്കുമെന്നും നടി അറിയിച്ചു. രാജുവിനെതിരെ കേസെടുക്കണമെന്ന് സംവിധായകൻ ചേരനും ആവശ്യപ്പെട്ടു. 

ആ ലക്ഷ്യവും മറികടന്നു! ഇനി 68 പാലങ്ങള്‍ക്ക് അടിയന്തര അറ്റകുറ്റപ്പണി, 13.47 കോടി അനുവദിച്ചതായി മന്ത്രി റിയാസ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews