ബോളിവുഡിന്റെ എക്കാലത്തെയും താരസുന്ദരിയാണ് ഐശ്വര്യ റായ്. മോഡലിം​ഗിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെ ഭാഷകളുടെ അതിർ വരമ്പുകളെ ഭേതിച്ച് ആരാധകരെ നേടി. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അച്ഛൻ കൃഷ്ണരാജ് റായിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഐശ്വര്യ റായ്. 

“ജന്മദിനാശംസകൾ ഡാഡീ- അജ്ജ. ഞങ്ങളുടെ എക്കാലത്തെയും പുഞ്ചിരിക്കുന്ന കാവൽ മാലാഖ.” എന്നാണ് ഐശ്വര്യ കുറിക്കുന്നത്. 

ക്യാൻസറുമായുള്ള വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ 2017ലാണ് ഐശ്വര്യയുടെ കൃഷ്ണരാജ് റായ് അന്തരിച്ചത്. നേരത്തെയും അച്ഛനെ കുറിച്ചുള്ള ഓർമ്മകളും ചിത്രങ്ങളും ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

‘ഫാന്നി ഖാൻ’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ ഐശ്വര്യയുടെ ചിത്രം. അഭിഷേകിനൊപ്പം അഭിനയിക്കുന്ന ‘ഗുലാബ് ജാമുൻ’, മണിരത്നം ചിത്രം ‘പൊന്നിയിൻ ശെൽവൻ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. 2010ൽ രാവണിലാണ് ഐശ്വര്യയും അഭിഷേകും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.