ഉര്‍വശിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തമിഴ് സിനിമയായ 'മുന്താണൈ മുടിച്ചി'ലെ പരിമള. അതേ കഥാപാത്രമായി വരാനാകുന്നതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ ഐശ്വര്യ രാജേഷ്.

മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം  ‘മുന്താണൈ മുടിച്ച്’ റീമേക്ക് വരികയാണ്. ഐശ്വര്യ രാജേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരാണ് സംവിധായകൻ എന്ന് വ്യക്തമല്ല. ആദ്യ സിനിമയുടെ സംവിധായകനായ ഭാഗ്യരാജിന്റെ തന്നെയാണ് തിരക്കഥയും സംഭാഷണവും. സിനിമയുടെ കഥാഗതിയില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നും വ്യക്തമല്ല. അടുത്ത വര്‍ഷം ചിത്രമെത്തുമെന്നാണ് ഐശ്വര്യ രാജേഷ്.