ആര്യ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി ഐശ്വര്യ ലക്ഷ്‍മി.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്‍മി (Aiswarya Lekshmi). മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും സജീവമാണ് ഇപോള്‍ ഐശ്വര്യ ലക്ഷ്‍മി. മികച്ച കഥാപാത്രങ്ങളാണ് തമിഴകത്തും. ആര്യ നായകനാകുന്ന പുതിയ ചിത്രത്തിലും ഐശ്വര്യ ലക്ഷ്‍മിയാണ് നായിക.

ശക്തി രാജന്റെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് ആര്യയും ഐശ്വര്യ ലക്ഷ്‍മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ടെഡിയെന്ന സയൻ ഫിക്ഷൻ ചിത്രത്തിനാണ് ഇതിനു മുമ്പ് ശക്തിരാജനും ആര്യയും ഒന്നിച്ചത്. ശക്തി രാജന്റെ ആര്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ടെഡിയെ പോലെ പുതിയ ചിത്രവും സയൻസ് ഫിക്ഷനായിരിക്കും.

ആര്യ നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല.


സിമ്രാനും ആര്യ നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മലേഷ്യ, ചെന്നൈ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി നായികയായ ചിത്രം അര്‍ച്ചന 31 നോട്ട് ഔട്ട് വൈകാതെ തിയറ്ററുകളിലേക്ക് എത്തും. പൊന്നിയിൻ സെല്‍വമെന്ന തമിഴ് ചിത്രവും ഐശ്വര്യ ലക്ഷ്‍മിയുടേതായി റിലീസ് ചെയ്യാനുണ്ട്. ആര്യ നായകനാകുന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മിയുടെ കഥാപാത്രം എന്തായിരിക്കും എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.