18 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പേര് മാറ്റിയിട്ടുണ്ട്.
ചെന്നൈ: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലെ സ്വന്തം പേരിൽ നിന്നും ധനുഷ് എടുത്തു മാറ്റി ഐശ്വര്യ രജനീകാന്ത്. തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളും സംവിധായികയുമാണ് ഐശ്വര്യ. കഴിഞ്ഞ ജനുവരിയിലാണ് നടൻ ധനുഷും ഐശ്വര്യയും തമ്മിൽ വിവാഹബന്ധം വേർപെടുത്തുവെന്ന് അറിയിച്ചത്. വേർപിരിഞ്ഞ് താമസിക്കുകയായിരുന്നെങ്കിലും ഐശ്വര്യയുടെ പേരിനൊപ്പം ധനുഷ് എന്ന് കൂടി ചേർത്തിരുന്നു. ഐശ്വര്യ രജനീകാന്ത് ധനുഷ് എന്നായിരുന്നു പേര്. 18 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പേര് മാറ്റിയിട്ടുണ്ട്.
ആരാധകര്‍ക്കിടയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു നടന്‍ ധനുഷിന്‍റെയും (Dhanush) സംവിധായിക ഐശ്വര്യയുടെയും വിവാഹമോചനം. ജനുവരി 17നാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഇരുവരും ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ തീരുമാനത്തെ മാനിക്കണമെന്നും അവശ്യം വേണ്ട സ്വകാര്യത നല്‍കണമെന്നും അതേ കുറിപ്പില്‍ ഇരുവരും അഭ്യര്‍ഥിച്ചിരുന്നു. മാസങ്ങള്‍ക്കു ശേഷം ഒരു പൊതുവേദിയില്‍ നിന്നുള്ള ധനുഷിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ചെന്നൈയില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശ റോക്ക് വിത്ത് രാജയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ധനുഷ്.
മക്കളായ യത്ര, ലിംഗ എന്നിവര്‍ക്കൊപ്പം പരിപാടി ആസ്വദിക്കാനെത്തിയ ധനുഷിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തത്. ഐശ്വര്യയുമായുള്ള വേര്‍പിരിയലിനു ശേഷം മക്കള്‍ക്കൊപ്പം ധനുഷ് ആദ്യമായാണ് ഒരു പൊതുവേദിയില്‍ എത്തുന്നത് എന്നതാണ് ഈ ചിത്രങ്ങളില്‍ ആരാധകര്‍ക്കുള്ള കൗതുകം. കണ്ടാല്‍ അച്ഛനും മക്കളും ആണെന്ന് തോന്നില്ലെന്നും സഹോദരങ്ങളെപ്പോലെയുണ്ടെന്നുമൊക്കെയുള്ള ആരാധക അഭിപ്രായങ്ങളാണ് കമന്റ് ബോക്സുകള്‍ നിറഞ്ഞത്
അതേസമയം ഐശ്വര്യ പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം ധനുഷ് സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവച്ചിരുന്നു. സുഹൃത്ത് എന്നായിരുന്നു ഈ ട്വീറ്റില്‍ ധനുഷ് ഐശ്വര്യയെ വിശേഷിപ്പിച്ചത്. ‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’, എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി ഐശ്വര്യയും എത്തി. ‘നന്ദി ധനുഷ്’ എന്നായിരുന്നു റിട്വീറ്റ് ചെയ്ത് ഐശ്വര്യ കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നായിരുന്നു പലരുടെയും കമന്‍റുകള്‍.
