മലയാളം സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്കിന് തുടക്കമായി.

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'ദൃശ്യം (Drishyam) മോഹൻലാല്‍ നായകനായ ചിത്രം 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗവും വൻ വിജയമാണ് സ്വന്തമാക്കിയത്. ജീത്തു ജോസഫാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തത്. 'ദൃശ്യം 2' ചിത്രത്തിന്റെ രണ്ടാം ഭാഗം ഹിന്ദിയിലും ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്.

മുംബൈയില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. 'ദൃശ്യം' ആദ്യ ഭാഗം അജയ് ദേവ്‍ഗണ്‍ (Ajay Devgn) നായകനായി എത്തി വൻ വിജയം സ്വന്തമാക്കിയിരുന്നു. 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗത്തിലും വിജയ് എന്ന നായകനായി അജയ് ദേവ്‍ഗണ്‍ തന്നെ നായകനായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രിയ ശരണ്‍ തബു, ഇഷിത് ദത്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തന്റെ കുടുംബത്തെ വിജയ്‍യ്‍ക്ക് വീണ്ടും രക്ഷിക്കാനാകുമോ എന്ന ക്യാപ്ഷനോടെ അജയ്‍ ദേവ്‍ഗണ്‍ ഷൂട്ടിംഗ് തുടങ്ങിയതിന്റെ ഫോട്ടോകള്‍ പങ്കുവെച്ചിട്ടുണ്ട്. 'ദൃശ്യം' ആദ്യ ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്‍ത നിഷികാന്ത് കാമത്ത് 2020ല്‍ അന്തരിച്ചിരുന്നു.

Scroll to load tweet…

തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകള്‍ക്ക് പുറമേ സിംഹള, ചൈനീസ് ഭാഷകളിലും ചിത്രം പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളും നേടിയിരുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലും ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന് മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് വെളിപ്പെടുത്തിയിരുന്നു. 'ദൃശ്യ' എന്ന പേരില്‍ കന്നഡയിലും തമിഴില്‍ പാപനാശം എന്ന പേരിലുമായിരുന്നു ചിത്രം റീമേക്ക് ചെയ്യപ്പെട്ടത്. 'ധര്‍മ്മയുദ്ധ' എന്നായിരുന്നു സിംഹള റീമേക്കിന്‍റെ പേര്. 'ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ്' എന്നായിരുന്നു ചൈനീസ് റീമേക്കിന്‍റെ പേര്.പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് 'ദൃശ്യം രണ്ടി'ന്റെ ഹിന്ദി പതിപ്പൊരുങ്ങുന്നത്.;

ഫെബ്രുവരി 19നാണ് 'ദൃശ്യം 2' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‍തത്. മോഹന്‍ലാലിന്റെ 'ജോര്‍ജുകുട്ടി' എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രം ദൃശ്യം രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്‍തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്‍തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.


Read More : ടെലിവിഷന്‍ പ്രീമിയറിലും 'ദൃശ്യം 2'ന് റെക്കോര്‍ഡ് റേറ്റിംഗ്; കണക്കുകള്‍

തെലുങ്കില്‍ 'ദൃശ്യം' ആദ്യ ഭാഗം സംവിധാനം ചെയ്‍തത് നടി ശ്രീപ്രിയ ആയിരുന്നു. രണ്ടാം ഭാഗം സംവിധാനം ചെയ്‍തത് ജീത്തു ജോസഫ് തന്നെയായിരുന്നു. വെങ്കടേഷ് ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. തെലുങ്കിലെ രണ്ട് ചിത്രത്തിലും നായികയായത് മീനയുമായിരുന്നു. കന്നഡ 'ദൃശ്യം' ചിത്രത്തില്‍ നായികയായത് നവ്യാ നായരായിരുന്നു. പി വാസു സംവിധാനം ചെയ്‍ത ചിത്രത്തില്‍ നായകനായത് രവിചന്ദ്രനാണ്. മലയാളം, തെലുങ്ക്, കന്നഡ പതിപ്പുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ 'ദൃശ്യം' രണ്ടാം ഭാഗം ഹിന്ദിയിലും ഒരുങ്ങുന്നത്.