ഹിന്ദി സിനിമ ലോകത്തെ മുൻനിര നായകനാണ് അജയ് ദേവ്‍ഗണ്‍. ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം. ആരാധകരുടെ പ്രിയ താരമാണ് അജയ് ദേവ്‍ഗണ്‍. എന്നാല്‍ താരപദവി താൻ കാര്യമാക്കേറെയില്ലെന്നാണ് അജയ് ദേവ്‍ഗണ്‍ പറയുന്നത്. പരാജയങ്ങളെ കുറിച്ചും ആലോചിക്കാറില്ലെന്ന് അജയ് ദേവ്‍ഗണ്‍ പറയുന്നു.

ഭാഗ്യവശാല്‍ വലിയ കഷ്‍ടപ്പാടുകള്‍ ജീവിതത്തില്‍ നേരിടേണ്ടിവന്നിട്ടില്ല. എല്ലാം നല്ലതായി വന്നു.. കഠിനാദ്ധ്വാനം ചെയ്യുക എന്നതാണ് ഞാൻ പഠിച്ച കാര്യം. മറ്റുള്ളവരോട് തന്നെ താരതമ്യം ചെയ്യുന്നതിലും ഞാൻ വിശ്വസിക്കുന്നില്ല- അജയ് ദേവ്‍ഗണ്‍ പറയുന്നു. വിജയത്തില്‍ വലിയ ആഘോഷമോ പരാജയത്തില്‍ വലിയ ദു:ഖമോ എനിക്കുണ്ടാകാറില്ല. താരപദവിയെ കുറിച്ച് ആലോചിക്കാറേയില്ല. ഞാനും ഭാര്യ കാജോളും അതിനെ കുറിച്ച് ആലോചിക്കാറില്ല. ഞങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന കാര്യത്തില്‍ സന്തോഷവാൻമാരാണ്. - അജയ് ദേവ്‍ഗണ്‍ പറയുന്നു.