അജയ് ദേവ്ഗണ്‍ ചിത്രം തിയറ്ററുകളില്‍.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യ 2'ന്റെ ഹിന്ദി റീമേക്ക് ഇന്ന് തീയറ്ററുകളില്‍ എത്തുകയാണ്. മോഹൻലാലിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണ്‍ ആണ്. എന്തായാലും ബോളിവുഡ് ചിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുമുണ്ട്. വൻ സ്ക്രീൻ കൗണ്ടാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു.

അജയ് ദേവ്‍ഗണ്‍ ചിത്രത്തിന് ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‍ക്രീനുകളാണ് ലഭിച്ചിരിക്കുന്നത്. 'വിജയ് സാല്‍ഗോൻകറായി' ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ അഭിനയിക്കുമ്പോള്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തുന്നു. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷിക്കപ്പെടുന്ന 'ദൃശ്യം 2'വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.

Scroll to load tweet…

അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്.

അജയ് ദേവ്‍ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'താങ്ക് ഗോഡാ'ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു 'താങ്ക് ഗോഡ്'. അജയ് ദേവ്‍ഗണ്‍ ചിത്രം ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ടായിരുന്നു.

Read More: കളിക്കളത്തിലെ കാണാക്കാഴ്‍ചകളും മത്സരാവേശവുമായി 'ഹോട്ട് സ്റ്റോവ് ലീഗ്'- റിവ്യു