അജയ് ദേവ്‍ഗണ്‍ നായകനാകുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.
അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ. 1971ലെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധം പ്രമേയമാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തത്. അഭിഷേക് ദുധൈയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഭുജ് വിമാനത്താവളത്തിലെ ചുമതലക്കാരനായ എയര്‍ഫോഴ്‍സ് ഓഫീസറായ വിജയ് കര്‍ണിക് ആയാണ് അജയ് ദേവ്‍ഗണ്‍ വേഷമിടുന്നത്. മധപാര്‍ ഗ്രാമത്തിലെ മുന്നൂറോളം സ്‍ത്രീകളുടെ സഹായത്തോടെ ഐഎഎഫ് എയര്‍ബേസ് വിജയകരമായി പുനര്‍നിര്‍മിക്കുകയാണ് വിജയ് കര്‍ണിക് ചിത്രത്തില്‍. വിജയ് കര്‍ണികിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. സോനാക്ഷി സിൻഹയാണ് നായികയായി എത്തുന്നത്.
സഞ്‍ജയ് ദത്ത്, നോറ, ശാരദ് ഖേല്‍കര്‍, പ്രണിത സുഭാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
ആകാശകാഴ്‍ചകളും യുദ്ധവുമാണ് സിനിമയുടെ ട്രെയിലറില്‍ നിറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
