Asianet News MalayalamAsianet News Malayalam

സിങ്കം വീണ്ടും ഇറങ്ങുന്നു: ഷൂട്ടിംഗ് ആരംഭിച്ചു, വന്‍ സര്‍പ്രൈസുകള്‍

സിങ്കം പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വരാന്‍ പോകുന്നത്. ചിത്രത്തിന് തുടക്കം കുറിച്ച് വൈകാരികമായ കുറിപ്പ് സംവിധായകന്‍ രോഹിത് ഷെട്ടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Ajay Devgn, Ranveer Singh Start Filming Singham Again Akshay Kumar vvk
Author
First Published Sep 17, 2023, 12:50 PM IST

മുംബൈ: ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011 ല്‍ ആരംഭിച്ച സിങ്കം പരമ്പരയില്‍ നാല് ചിത്രങ്ങളാണ് ഇതുവരെ വന്നത് നാലും വലിയ വിജയങ്ങളായിരുന്നു. ഇതുവരെ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവര്‍ സിങ്കം സീരിസില്‍ അണിനിരന്നിട്ടുണ്ട്. ഇതിന്‍റെ സ്പിന്‍ ഓഫായി ഒരു വെബ് സീരിസും രോഹിത്ത് ഷെട്ടി ചെയ്യുന്നുണ്ട്. 

അതേ സമയം വീണ്ടും സിങ്കം ഇറങ്ങുകയാണ്. സിങ്കം എഗെയ്‌ന്‍ എന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചു. ചിത്രത്തിന്‍റെ ആരംഭം കുറിച്ചുള്ള പൂജ ദൃശ്യങ്ങള്‍ താരങ്ങളായ അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.  അക്ഷയ് കുമാർ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ പരിപാടിക്ക് എത്തിയിരുന്നില്ല. പുതിയ ഭാഗത്ത് കുറേ സര്‍പ്രൈസ് താരങ്ങള്‍ ഉണ്ടാകും എന്നാണ് വിവരം. 

സിങ്കം പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വരാന്‍ പോകുന്നത്. ചിത്രത്തിന് തുടക്കം കുറിച്ച് വൈകാരികമായ കുറിപ്പ് സംവിധായകന്‍ രോഹിത് ഷെട്ടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. "സിങ്കം, സിങ്കം റിട്ടേൺസ്, സിംബ, സൂര്യവംശി. പന്ത്രണ്ട്  വർഷം മുമ്പ്, ഞങ്ങൾ സിങ്കം ഇറക്കുമ്പോള്‍, അത് ഒരു കോപ്പ് യൂണിവേഴ്‌സായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല! ഇന്ന്, ഞങ്ങൾ സിങ്കം എഗെയ്ന്‍ ചിത്രീകരണം ആരംഭിക്കുന്നു... ഞങ്ങളുടെ കോപ്പ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമ. ഞങ്ങളുടെ ജീവിതം തന്നെ ഈ സിനിമയിലുണ്ട്, നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും വേണം" - രോഹിത് ഷെട്ടി  പറയുന്നു. 

രോഹിത് ഷെട്ടിയുടെ ഈ കോപ്പ് യൂണിവേഴ്സില്‍ ഇൻസ്‌പെക്ടർ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ, പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ വന്‍ ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്‍റെ റീമേക്കായിരുന്നു ആദ്യ ചിത്രം. 

തുടര്‍ന്ന് സിങ്കം റിട്ടേൺസ് 2014ൽ പുറത്തിറങ്ങി. അജയ് ദേവ്ഗൺ, കരീന കപൂർ അമോലെ ഗുപ്തേ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഫ്രാഞ്ചൈസിയിൽ രൺവീർ സിങ്ങിനെ അവതരിപ്പിച്ചുകൊണ്ട് 2018-ൽ പുറത്തിറങ്ങിയ സിംബ വന്‍ ഹിറ്റായിരുന്നു. 2021-ൽ സൂര്യവംശി പുറത്തിറങ്ങി അക്ഷയ് കുമാർ കോപ്പ് യൂണിവേഴ്സില്‍ എത്തിയത് ഈ ചിത്രത്തോടെയാണ്.

'പടം പൊട്ടി വീട് പോലും പോകുമായിരുന്നു, വിജയ്‍ കുടുംബത്തെ രക്ഷിച്ചത് ആ സൂപ്പര്‍താരം; പക്ഷെ വിജയ് ചെയ്തത്'

ഓഡിയോ ലോഞ്ചിനും വന്നില്ല, വിജയാഘോഷത്തിനും ഇല്ല: ജവാന്‍ വേദികളില്‍ നിന്നും നയന്‍താര വിട്ടുനില്‍ക്കുന്നോ?
 

Follow Us:
Download App:
  • android
  • ios