അജയ് ദേവ്ഗണ്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
അജയ് ദേവ്‍ഗണ്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ പുതിയ ചിത്രമാണ് 'താങ്ക് ഗോഡ്'. ഇന്ദ്ര കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും രാകുല്‍ പ്രീത് സിംഗും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഫാന്റസി കോമഡി ചിത്രമായ 'താങ്ക് ഗോഡ് മോശമല്ലാത്ത കളക്ഷനാണ് ആദ്യ ദിനം സ്വന്തമാക്കിയിരിക്കുന്നത്.
അജയ് ദേവ്ഗണ് ചിത്രം 'താങ്ക് ഗോഡ്' ആദ്യ ദിനം 8.10 കോടി രൂപയാണ് ആഗോളതലത്തില്‍ കളക്റ്റ് ചെയ്‍തിരിക്കുന്നത്. ധര്‍മേന്ദ്ര ശര്‍മ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അമര്‍ മൊഹൈല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ആകാശ് കൗശിക്, മധുര്‍ ശര്‍മ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഭൂഷൻ കുമാര്‍, കൃഷൻ കുമാര്‍, അശോക് തകേരിയ, സുനിര്‍ ഖേതെര്‍പാല്‍, ദീപക് മുകുത്, ആനന്ദ് പണ്ഡിറ്റ് തുടങ്ങിയവരാണ് ചിത്രം നിര്‍മിച്ചത്. ടി സീരീസ് ഫിലിംസ്, മാരുതി ഇന്റര്‍നാഷണല്‍, സോഹം റോക്ക്സ്റ്റാര്‍, ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്‍സ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മാണം. കൈറ ഖന്ന, കികു ശര്‍ദ, സീമ പഹ്വ, ഊര്‍മിള, സുമിത്, ഗുലാതി, മഹേഷ് ബല്‍രാജ്, സൗന്ദര്യ ശര്‍മ, നോറ ഫത്തേഹി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.
'റണ്‍വേ 34' എന്ന ചിത്രമാണ് അജയ് ദേവ്‍ഗണിന്റെ ഇതിനു മുമ്പ് റിലീസ് ചെയ്‍തത്. നായകനായ അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തതും. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയിരുന്നു. ചിത്രത്തിന് ബോക്സ് ഓഫീസില്‍ വലിയ പ്രതികരണം സൃഷ്‍ടിക്കാൻ കഴിഞ്ഞിരുന്നില്ല. 65 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന് 54 കോടി രൂപ മാത്രമാണ് കളക്റ്റ് ചെയ്യാനായത്. രാകുല്‍ പ്രീത് സിംഗ്, ബോമൻ ഇറാനി, അജയ് ശങ്കര്‍, അങ്കിര ധര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം നിര്‍മിച്ചത്.
Read More: 'സര്‍ദാര്‍' വൻ ഹിറ്റ്, കാര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം വരും
