തമിഴകത്തെ സൂപ്പര്‍ താരങ്ങളാണ്, അജിത്തും വിജയ്‍യും. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങള്‍. ഇവരുടെ സിനിമകള്‍ ആദ്യ ദിവസം തന്നെ കാണാൻ കാത്തിരിക്കുന്ന ആരാധകരുണ്ട്. എന്നാല്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചാലോ. അങ്ങനെയൊരു സാധ്യതയാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോളിവുഡ് സിനിമയില്‍ ഇരുവരും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനു കാരണവുമുണ്ട്. ഇരുവരെയും ഒന്നിപ്പിച്ച് ഒരു സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറയുന്നത് സ്റ്റണ്ട് ഡയറക്ടര്‍ കൂടിയായ ലീ വിറ്റേകര്‍ ആണ്.

അജിത്തും വിജയ്‍യും ഒന്നിച്ചുള്ള സിനിമ ആഗ്രഹിക്കുന്നുവെന്നാണ് ലീ വിറ്റേക്കര്‍ പറയുന്നത്. അത് തന്റെ 'ഡ്രീം കാസ്റ്റും' ആണ്. അജിത്തിന്റെയും വിജയ്‍യുടെയും സൂപ്പര്‍താര പദവിയില്‍ മതിപ്പുണ്ട്. ഇരുവരെയും ഒന്നിപ്പിക്കണമെന്നാണ് ആഗ്രഹം. അത് ഹോളിവുഡിലാകണമെന്നുമാണ് ലീ വിറ്റേക്കര്‍ പറയുന്നതായി  സിനിമാ മാധ്യമത്തിലെ റിപ്പോര്‍ട്ട്. നേരത്തെ ആരംഭം എന്ന സിനിമയില്‍ അജിത്തിനൊപ്പം ലീ വിറ്റേകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാഹുബലിയുടെ സ്റ്റണ്ട് ഡയറക്ടറില്‍ ഒരാളുമാണ് ലീ വിറ്റേക്കര്‍. അതേസമയം രാജാവിൻ പാര്‍വൈയിലെ എന്ന ചിത്രത്തില്‍ അജിത്തും വിജയ്‍യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.