മഗിഴ് തിരുമേനി ആണ് സംവിധാനം. 

വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന അജിത് കുമാർ ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'എകെ62'. എന്നാൽ പലകാരണങ്ങളാൽ വിഘ്നേശ് ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. ഇന്നിതാ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിടാമുയാർച്ചി(VidaaMuyarchi) എന്നാണ് ചിത്രത്തിന്റെ പേര്. മഗിഴ് തിരുമേനി ആണ് സംവിധാനം. 

‘പ്രയത്‌നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല’ എന്നതാണ് വിടാമുയാർച്ചിയുടെ ടാ​ഗ് ലൈൻ. ചിത്രത്തിന്റെ ഇതിവൃത്തത്തെയും അഭിനേതാക്കളെയും കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഉടൻ പുറത്തുവരും. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുമ്മത്. 

220 കോടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ് എന്നാണ് വിവരം. വിഘ്നേഷിന്റെ പ്രൊജക്ടിന് വേണ്ടി ധാരണയില്‍ എത്തിയ സംഗീത സംവിധായകന്‍ അനിരുദ്ധ് തന്നെയാകും വിടാമുയാർച്ചിയിലെ സം​ഗീത സംവിധാനം. ഇതുവരെ ഒരു ചിത്രത്തില്‍ വാങ്ങിയതിന്‍റെ എത്രയോ ഇരട്ടി ശമ്പളമാണ് ഈ ചിത്രത്തിന് ലൈക്ക പ്രൊഡക്ഷന്‍ മഗിഴ് തിരുമേനിക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ചെയ്ത കലഗ തലൈവൻ എന്ന ഉദയനിദി സ്റ്റാലിന്‍ നായകനായ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

Scroll to load tweet…

തുനിവ് ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ 'തുനിവില്‍' ഛായാഗ്രാഹണം നിരവ് ഷായാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് 'തുനിവി'ലെ നായിക. തുനിവ് തീയറ്റര്‍ വിടുമ്പോള്‍ കളക്ഷന്‍ 200 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം അജിത്ത് നായകനായി അഭിനയിക്കുന്ന ഒട്ടേറെ ചിത്രങ്ങളെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 

വാളേന്തി ഉദയനിധി, കട്ടക്കലിപ്പിൽ വടിവേലു; ഫഹദ് ഫാസിൽ ചിത്രം 'മാമന്നൻ' ഫസ്റ്റ് ലുക്ക്