തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടി.
ദുബായ്: തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടി. 991 വിഭാഗത്തിൽ തമിഴ് ടീം അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം. അദ്ദേഹത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര എക്‌സിൽ ഈ വിവരം.
ജിടി 4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും താരത്തിന് ലഭിച്ചു. നേരത്തെ പരിശീലനത്തിനിടെ ബ്രേക്ക് തകരാർ മൂലമുണ്ടായ അപകടത്തിന് ശേഷം അജിത്ത് കുമാറിന്‍റെയും ടീമിന്‍റെയും ശക്തമായ തിരിച്ചുവരവാണ് ഇത്. അതേ സമയം ദുബായിലെ റൈസിംഗിന് ശേഷം ദേശീയ പതാകയുമായി ആഘോഷിക്കുന്ന അജിത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാണ്.
അജിത്തിന്‍റെ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ അജിത്ത് റേസിന് ശേഷം പുരസ്കാരം വാങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അജിത്തിന്‍റെ നേട്ടം രാജ്യത്തിന് അഭിമാനം എന്നാണ് ആദിക് കുറിച്ചത്. ആദിക്കും റേസ് കാണുവാനായി ദുബായില്‍ ഉണ്ടായിരുന്നു.
റേസ് ആരംഭിച്ചത് മുതല്‍ അജിത്തിന്‍റെയും ടീമിന്‍റെയും വീഡിയോകള്‍ എക്സില്‍ നിറഞ്ഞിരുന്നു. അജിത്തിന്‍റെ ഭാര്യ ശാലിനിയും മക്കളായ അനൗഷ്കയും റേസിംഗ് വേദിയില്‍ എത്തിയിരുന്നു. റേസിംഗിന് തൊട്ട് മുന്‍പ് ഇരുവരും സംസാരിക്കുന്ന വീഡിയോയും വൈറലായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അജിത്ത് ഒരു കാർ അപകടത്തിൽ പെട്ടതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്ലിപ്പിൽ അതിവേഗം പായുന്ന ഒരു കാർ ഒരു റേസ് ട്രാക്കിന്‍റെ സൈഡ് സേഫ്റ്റി ഗാർഡിലേക്ക് ഇടിച്ച് കറങ്ങുകയായിരുന്നു. എന്നാൽ സംഭവത്തിൽ നിന്ന് പരിക്കേൽക്കാതെ അജിത്ത് സുരക്ഷിതനായി.
മൂന്ന് മാസത്തില്‍ 20 കിലോയിലേറെ കുറച്ച് അജിത്ത്; തീവ്ര വ്യായാമം ഇല്ലാതെ ഇത് നടപ്പിലാക്കിയത് ഇങ്ങനെ !
ഒടുവില്‍ വിഡാമുയര്‍ച്ചി റിലീസിന് ഒരുങ്ങി, ഇതാ വമ്പൻ അപ്‍ഡേറ്റ്
