അജിത്തും സംഘവും വലിമൈയുടെ ചിത്രീകരണത്തിനായി സ്‍പെയിനിലേക്ക്.

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. കൊവിഡ് കാരണമാണ് സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപോള്‍ സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കാൻ അജിത്തും സംഘവും സ്‍പെയിനിലേക്ക് പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും വലിമൈ. ബൈക്ക് ചേസിംഗ് രംഗങ്ങളും ചിത്രത്തിലുണ്ടാകും. ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തിനാണ് സ്‍പെയ‍ിനിലേക്ക് പോകുന്നത്. സ്‍പെയിനിലെ പ്രൊഫഷണല്‍ ബൈക്കേഴ്‍സുമായി ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ സംസാരിച്ചുവെന്നാണ് വാര്‍ത്തകളെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് അവിടത്തെ സര്‍ക്കാരിന്റെ അനുവാദം കിട്ടേണ്ടതുണ്ട്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം മുടങ്ങിയത്. ഹൈദരാബാദില്‍ ചിത്രീകരണം വീണ്ടും തുടങ്ങിയ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നു.

അജിത്ത് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്ന ഹുമ ഖുറേഷിയാണ്.

അടുത്തിടെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു.