അജിത്തിന്റെ ഹിറ്റ് ചിത്രം വീണ്ടുമെത്തുന്നു.

അടുത്ത കാലത്തെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ട്രെൻഡാണ് റീ റിലീസ്. റിലീസ് ചെയ്‍ത കാലത്തേയ്‍ക്കാളും ഹൈപ്പ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ലഭിക്കാറുമുണ്ട്. അജിത്ത് കുമാര്‍ നായകനായ മങ്കാത്തയും തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. അജിത്തിന്റെ മങ്കാത്തയുടെ റീ റിലീസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

അജിത്തിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായിട്ടാണ് മങ്കാത്തയെ കണക്കാക്കുന്നത് എന്നാണ് വിലയിരുത്തല്‍. മങ്കാത്ത 2011ല്‍ ആകെ 74.25 കോടി രൂപ നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീണ്ടും മങ്കാത്ത ജനുവരി 23ന് തിയറ്ററുകളില്‍ എത്തുമ്പോള്‍ വൻ സ്വീകരണം ചിത്രത്തിന് ലഭിക്കും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. ആ പ്രതീക്ഷ ശരിവയ്‍ക്കും വിധമാണ് ചിത്രത്തിന്റെ റീ റിലീസ് ട്രെയിലര്‍ പുറത്തുവിട്ടപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍. YouTube video player അജിത്തിന്റെ മങ്കാത്ത ഒരുങ്ങിയത് 24 കോടി രൂപയിലായിരുന്നു എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. അജിത്ത് നായകനായ മങ്കാത്ത സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് വെങ്കട് പ്രഭു ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് ശക്തി ശരവണനും. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാകനുമായ മങ്കാത്തയില്‍ അര്‍ജുൻ, തൃഷ, അഞ്‍ജലി, വൈഭവ്, ആൻഡ്രിയ, അശ്വിൻ, പ്രേംജി അമരൻ, മഹത് രാഘവേന്ദ്ര, ജയപ്രകാശ്, അരവിന്ദ് ആകാശ് എന്നിവരുമുണ്ടായിരുന്നു.

അജിത്ത് നായകനായി ഗുഡ് ബാഡ് അഗ്ലി സിനിമയാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആദിക് രവിചന്ദ്രനാണ് സംവിധാനം നിര്‍വഹിച്ചത്. അജിത് കുമാര്‍ നായകനായി എത്തിയ ചിത്രത്തില്‍ തൃഷ നായികയായപ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി അര്‍ജുൻ ദാസ്, പ്രഭു, പ്രസന്ന, സുനില്‍, ജാക്കി ഷ്രോഫ്, റെഡിൻ കിംഗ്‍സ്‍ലെ, ഷൈൻ ടോം ചാക്കോ, ടിന്നു ആനന്ദ്, പ്രിയ പ്രകാശ് വാര്യര്‍, കാര്‍ത്തികേയ ദേവ്, സായാജി ഷിൻഡെ, രഘു രാം, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, പ്രദീപ് കബ്ര, അജിത്ത് നമ്പ്യാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. അഭിനന്ദൻ രാമാനുജനായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക