വിജയ് രാഷ്‍ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തില്‍ ആരാകും സിനിമാ ലോകത്ത് ഒന്നാമൻ എന്ന അന്വേഷണം എത്തുന്നത് അജിത്തിലേക്കാണ്.
തമിഴകത്ത് വൻ ആരാധക പിന്തുണയുള്ള താരമാണ് അജിത്ത്. ജയലളിത മരിച്ചപ്പോള്‍ എഐഎഡിഎംകെയുടെ തലപ്പത്തേയ്‍ക്ക് വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബൈക്ക് റേസിലൊക്കെ സജീവമായി സിനിമയില്‍ നിന്ന് മിക്കപ്പോഴും ചെറിയ ഇടവേളകളെടുക്കുകയായിരുന്നു അജിത്ത്. നിലവില്‍ വിജയ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങിയതിനാല്‍ സിനിമയില്‍ നിന്ന് ഇടവേളെയെടുക്കുന്ന സാഹചര്യത്തില്‍ അജിത്തിലേക്കും ആരാധകരുടെ ശ്രദ്ധ തിരിയുകയാണ്.
ദ ഗോട്ട് എന്ന ഒരു ചിത്രമാണ് വിജയ് നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. വിജയ് ദളപതി 69നു ശേഷം സിനിമിയില്‍ നിന്ന് ഇടവേളയെടുക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരാകും വിജയ് ഇല്ലാത്തപ്പോള്‍ തമിഴ് സിനിമയില്‍ ഒന്നാം നിരയിലുണ്ടാകുക എന്ന അന്വേഷണത്തിലാണ് ആരാധകര്‍. അതിനാല്‍ അജിത്ത് നായകനായി വരാനിരിക്കുന്ന വിഡാ മുയര്‍ച്ചിയുടെ വിജയം നിര്‍ണായകമായിരിക്കും എന്നാണ് തമിഴ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
വിഡാ മുയര്‍ച്ചി വൻ ഹിറ്റാകുമെന്നാണ് താരത്തിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പിന്നീട് അജിത്ത് ശ്രദ്ധയോടെ തുടര്‍ച്ചയായി സിനിമകള്‍ തെരഞ്ഞെടുക്കുകയും ചെയ്‍താല്‍ തമിഴകത്തെ ഒന്നാം നമ്പറുകരാകാൻ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തല്‍. വിജയ്‍ക്കൊപ്പം അജിത്തും നിറഞ്ഞുനിന്നതായിരുന്നു തമിഴ് സിനിമാ ലോകം. എന്നാല്‍ ആരാധക അസോസിയേഷനടക്കം പിരിച്ചുവിട്ട താരമായ അജിത്ത് പിന്നീട് വിജയ്‍യുടെ പിന്നിലേക്ക് പോകുകയുമായിരുന്നു.
അസര്‍ബെയ്‍ജാനിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ അജിത്ത് സിനിമ വിഡാ മുയര്‍ച്ചി നിലവില്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ നായികയാകുന്നത് തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
Read More: ഗുണ്ടുര്‍ കാരം ഇനി ഒടിടിയിലേക്ക്, ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു
