അജിത് ചിത്രം വിടാമുയര്‍ച്ചി നെറ്റ്ഫ്ലിക്സിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതെത്തി. തിയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിക്കാത്ത ചിത്രം ഒടിടിയിൽ ശ്രദ്ധ നേടുന്നു.
ചെന്നൈ: അജിത്ത് കുമാറിന്‍റെ രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വന്ന ചിത്രമാണ് വിടാമുയര്‍ച്ചി. 200 കോടിയിലേറെ ബജറ്റില്‍ എടുത്ത ചിത്രം ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളിക്സിസിലൂടെ വിടാമുയര്‍ച്ചി കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയിരിക്കുകയാണ്.
എന്നാല്‍ ചിത്രം വന്ന് ഒരു ദിവസത്തിനകം ഇന്ത്യയില്‍ ട്രെന്‍റിംഗ് നമ്പര്‍ 1 സ്ഥാനം പിടിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് വന്‍ തുകയ്ക്കാണ് ചിത്രം എടുത്തത് എന്നാണ് വിവരം. തമിഴിന് പുറമേ മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലും വിടാമുയര്‍ച്ചി ലഭ്യമാണ് നെറ്റ്ഫ്ലിക്സില്‍.
ഫെബ്രുവരി 6നാണ് മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം തീയറ്ററില്‍ എത്തിയത്. ഇനീഷ്യല്‍ കളക്ഷന് അപ്പുറം ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അജിത്ത് സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്ന മാസ് എലമന്‍റ്സ് ചിത്രത്തില്‍ ഇല്ലാത്തത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
അനിരുദ്ധിന്‍റെ സംഗീതവും ചിത്രത്തെ വലുതായി തുണച്ചില്ല. ബ്രേക്ക് ഡൗണ്‍ എന്ന പഴയ ഇംഗ്ലീഷ് ചിത്രത്തിന്‍റെ റീമേക്കാണ് ചിത്രം എന്ന വാര്‍ത്ത വലിയ തോതില്‍ പ്രേക്ഷകരെ പിന്നോട്ട് വലിച്ചുവെന്നും വിവരം ഉണ്ടായിരുന്നു. ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് നിര്‍മ്മാതാക്കള്‍ക്ക് വലിയ പ്രതിസന്ധിയായിരുന്നു ഈ റീമേക്ക് വിവാദം.
ബ്രേക്ക് ഡൗണ്‍ നിര്‍മ്മാതാക്കളായ പാരമൗണ്ട് പിക്ചേര്‍സ് വിടാമുയര്‍ച്ചി നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷനോട് വന്‍ തുക ആവശ്യപ്പെട്ടുവെന്നായിരുന്നു വിവരം. അതിനാലാണ് പൊങ്കലിന് നിശ്ചയിച്ച പടം ഫെബ്രുവരിയിലെ ഓഫ് സീസണിലേക്ക് തള്ളിപ്പോയത് എന്നും വിവരം വന്നു.
ഒടുവില്‍ ലാഭം ഷെയര്‍ ചെയ്യാം എന്ന നിബന്ധനയിലാണ് ചിത്രത്തിന്‍റെ അവകാശം വാങ്ങിയത് എന്നാണ് വിവരം പുറത്തുവന്നത്. എന്തായാലും ചിത്രം വലിയ പരാജയമാണ് എന്നാണ് ബോക്സോഫീസ് വിലയിരുത്തല്‍. എന്നാല്‍ ഒടിടിയില്‍ ചിത്രം എത്തിയതോടെ വലിയതോതില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടു എന്നത് അജിത്തിനും നിര്‍മ്മാതാക്കള്‍ക്കും ആശ്വസമാണ്.
തിയറ്ററില്‍ തകര്‍ന്നിടിഞ്ഞു. വിടാമുയര്‍ച്ചി നേരത്തെ ഒടിടിയില്‍, ട്വിസ്റ്റുണ്ടോ?
'അജിത്തിന് കഴിയാത്തത് പയ്യന്‍ സാധിച്ചു': തമിഴ് ബോക്സോഫീസില്‍ ഞെട്ടല്‍, ഡ്രാഗണ്‍ തരംഗം
