അജ്‍മല്‍ അമീറിനൊപ്പം രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിലുണ്ട്.

അജ്‍മല്‍ അമീര്‍, രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'അഭ്യൂഹം'. നവാഗതനായ അഖില്‍ ശ്രീനിവാസാണ് സംവിധാനം. അഖില്‍ ശ്രീനിവാസന്റേതാണ് ചിത്രത്തിന്റെ കഥയും. ജൂലൈ 21നാണ് ചിത്രത്തിന്റെ റിലീസ്.

കുറ്റവാളിയായി ജയിലിൽ കഴിയുന്ന പിതാവിന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന ഒരു മകനും ആ ശ്രമങ്ങൾക്കിടയിലുണ്ടാകുന്ന പല കണ്ടത്തലുകളുമായി ഒരു സസ്പെൻസ് ത്രില്ലർ ആയിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ ആനന്ദ് രാധാകൃഷ്‍ണനും നൗഫൽ അബ്‍ദള്ളയും ചേർന്ന് എഴുതിയിരിക്കുന്നു. മിസ്റ്ററി ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന 'അഭ്യൂഹ'ത്തില്‍ കോട്ടയം നസീർ, മാൽവി മൽഹോത്ര, ആത്മീയ രാജൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഷമീർ ജിബ്രാനും ബാലമുരുകനുമാണ് 'അഭ്യൂഹ'മെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നൗഫല്‍ അബ്‍ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

അനീഷ് ആന്റണി, ജെയിംസ് മാത്യു എന്നിവർ ചേർന്നാണ് നിര്‍മാണം. മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ് സൽമാൻ അനസ്, റുംഷി റസാഖ് , ബിനോയ് ജെ ഫ്രാൻസിസ്.

ജുബൈർ മുഹമ്മദാണ് ചിത്രത്തിന്റെ സംഗീതം. പ്രൊജക്റ്റ് ഡിസൈനർ നൗഫൽ അബ്‍ദള്ള. ശബ്‍ദമിശ്രണം അജിത് എ ജോർജ്. സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, ആർട്ട് സാബു റാം, മേക്കപ്പ് റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം അരുൺ മനോഹർ, കോ- ഡയറക്ടർ റഫീഖ് ഇബ്രാഹിം, സ്റ്റണ്ട് മാഫിയ ശശി, പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് നിത് ഇൻ, വിഎഫ്എക്സ് ഡിടിഎം, ഡിസൈൻസ് എസ് കെ ഡി ഡിസൈൻ ഫാക്ടറി, ഡിജിറ്റൽ പ്രമോഷൻസ് ഒപ്ര എന്നിവരുമാണ് 'അഭ്യൂഹം' എന്ന പുതിയ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: മകൻ ഇസഹാക്കിനെ പകര്‍ത്തുന്ന മോഹൻലാലിന്റെ വീഡിയോയുമായി ചാക്കോച്ചൻ

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്