നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോ അടുത്തിടെ അജു വര്‍ഗീസ് ഷെയര്‍ ചെയ്‍തിരുന്നു. ധ്യാൻ ശ്രീനിവാസൻ വളരെ മെലിഞ്ഞിട്ടുള്ളതായിരുന്നു ഫോട്ടോ. ധ്യാൻ ശ്രീനിവാസന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയു ചെയ്‍തിരുന്നു. ഫോട്ടോയ്‍ക്ക് കമന്റുമായി ധ്യാൻ ശ്രീനിവാസനും രംഗത്ത് എത്തിയിരുന്നു. മെലിഞ്ഞതിന്റെ കാരണമാണ് ധ്യാൻ ശ്രീനിവാസൻ കമന്റില്‍ പറഞ്ഞത്.

ഹോട്ടല്‍ ഒകെ പൂട്ടിയല്ലോ, അപ്പോള്‍ വീട്ടില്‍ ഉളള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുളളി ഒരു വൃത്തികെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയുമായിരുന്നു ധ്യാൻ ശ്രീനിവാസൻ കമന്റ് ചെയ്‍തത്. എന്തായാലും ധ്യാന്റെ പുതിയ രൂപത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.