സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന ഉപകരണമാണിത്.

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ 100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ദൈവിക് ഫൗണ്ടേഷനാണ് ഇവർ കോണ്‍സണ്‍ട്രേറ്റര്‍ സംഭാവന നല്‍കിയത്. 100 കോണ്‍സെന്‍ട്രേറ്ററുകൾ നൽകാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്വിങ്കിൾ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന ഉപകരണമാണിത്. രക്തത്തില്‍ ഓക്‌സിജന്‍ കുറവ് വരുന്ന രോഗികള്‍ക്ക് തെറപ്പിക്കാവശ്യമായ ഒന്നാണിത്. അന്തരീക്ഷ വായുവില്‍ നിന്ന് ഓക്‌സിജനെ മാത്രം വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍. 

View post on Instagram

കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തംരം​ഗം രൂ​ക്ഷമായിരുന്ന സാഹചര്യത്തിൽ സഹായവുമായി അക്ഷയ് കുമാർ രം​ഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടിയാണ്താരം സംഭാവന നല്‍കിയത്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു