ഓഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പലയിടത്തും മാറ്റങ്ങള്‍ വരുത്തിയെന്നാണ് വിവരം. 

ദില്ലി: അക്ഷയ് കുമാർ നായകനായി റിലീസാകാന്‍ പോകുന്ന ചിത്രമാണ് ഓ മൈ ഗോഡ് 2. ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഈ ചിത്രം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. നീണ്ട ഒരു മാസത്തെ സെന്‍സറിംഗിന് ശേഷം ചിത്രത്തിന് ഒടുവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പലയിടത്തും മാറ്റങ്ങള്‍ വരുത്തിയെന്നാണ് വിവരം. 

"യുഎ സർട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടി ഒരുപാട് വെട്ടിമാറ്റലുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സിനിമയുടെ മെയ്ക്കിംഗില്‍ വിട്ടുവീഴ്ച ചെയ്യാൻ നിർമ്മാതാക്കൾ ആഗ്രഹിച്ചില്ല. അതിനാൽ അവർ എ സര്‍ട്ടിഫിക്കറ്റ് മതിയെന്ന് തീരുമാനിച്ചു. എന്നാൽ സിനിമയുടെ സമഗ്രത നിലനിർത്തുകയും സെൻസർ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിക്കുകയും മാനിക്കുകയും ചെയ്തിട്ടുണ്ട് " - ചിത്രവുമായി അടുത്ത ഒരു വൃത്തത്തെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 

ചിത്രത്തിന്‍റെ ശബ്ദത്തിലും ദൃശ്യങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോർട്ടുചെയ്‌ത മാറ്റങ്ങളിൽ അക്ഷയ് കുമാറിന്റെ കഥാപാത്രത്തില്‍ മാറ്റവും വന്നിട്ടുണ്ട്. അവസാനത്തെ കട്ടിൽ, അദ്ദേഹത്തെ ശിവനായി കാണിക്കുന്നതിന് പകരം ശിവന്റെ ദൂതനായാണ് കാണിക്കുന്നത് എന്നാണ് വിവരം.

അതേ സമയം സെന്‍സറിംഗ് ലഭിക്കുന്നത് വൈകിയത് ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗിനെ ബാധിച്ചുവെന്നാണ് വിവരം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ തീരുമാനിച്ചത്.എന്തായാലും 'ലൈംഗിക വിദ്യാഭ്യാസം' പ്രമേയമായി എടുത്തിരിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ഓ മൈ ഗോഡ് 2 അണിയറക്കാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2. ആദിപുരുഷ്, ഓപ്പണ്‍ഹെയ്മര്‍ എന്നീ സിനിമകളുടെ കാര്യത്തില്‍ സൃഷ്ടിച്ച വിവാദങ്ങളുടെ വെളിച്ചത്തില്‍ ഓ മൈ ഗോഡ് 2 സിനിമയുടെ സെന്‍സറിംഗില്‍ സെന്‍സര്‍ ബോര്‍ഡ് അതീവ ശ്രദ്ധ ചെലുത്തിയത് എന്നാണ് വിവരം.

ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയിരുന്നു. അക്ഷയ് കുമാര്‍ ചിത്രത്തില്‍ ശിവനായാണ് പ്രത്യക്ഷപ്പെടുന്നത്. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

രജനി വിളിച്ച് വില്ലനാകുമോ എന്ന് ചോദിച്ച സൂപ്പര്‍സ്റ്റാര്‍ ആര്, മമ്മൂട്ടിയോ കമലോ?

"ഇതൊക്കെ പോരെ സാര്‍.." : കങ്കണയ്ക്ക് എന്തിന് വൈ പ്ലസ് സുരക്ഷയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; മറുപടി നല്‍കി കങ്കണ