രണ്‍ബീര്‍ കപൂറിനും അച്ഛന്‍ മഹേഷ് ഭട്ടിനും സഹോദരി പൂജയ്ക്കൊപ്പം ആഡംബരം കുറഞ്ഞ ചെറിയ ഒരു പരിപാടിയായിരുന്നു ആലിയയുടെ പിറന്നാള്‍. 

മുംബൈ: വലിയ വിലയുള്ള വാഹനങ്ങളും വസ്ത്രങ്ങളും പാര്‍ട്ടികളുമൊക്കെയായി ജീവിതം കളര്‍ഫുള്‍ ആക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആലിയ ഭട്ടിന്‍റെ പിറന്നാള്‍ ആഘോഷം നടന്നത്. രണ്‍ബീര്‍ കപൂറിനും അച്ഛന്‍ മഹേഷ് ഭട്ടിനും സഹോദരി പൂജയ്ക്കൊപ്പം ആഡംബരം കുറഞ്ഞ ചെറിയ ഒരു പരിപാടിയായിരുന്നു ആലിയയുടെ പിറന്നാള്‍. 

ആഘോഷങ്ങള്‍ക്ക് മുമ്പായി തന്‍റെ സഹായിക്കും ഡ്രൈവര്‍ക്കും മുംബൈയില്‍ വീടുവാങ്ങുന്നതിനായി ആലിയ 50 ലക്ഷം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് മുന്നേ ആലിയയുടെ കൂടെയുള്ളവരാണ് ഡ്രൈവര്‍ സുനിലും സഹായി അന്‍മോളും. ഇരുവരോടുമുള്ള തന്‍റെ സ്നേഹം ആലിയ പിറന്നാള്‍ ദിനത്തില്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.