ആലീസ് ക്രിസ്റ്റി പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

സീരിയല്‍ പ്രേക്ഷകരെ സംബന്ധിച്ച് വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നടി ആലീസ് ക്രിസ്റ്റി. സീരിയലിന് പുറമെ യുട്യൂബ് ചാനലിലും സജീവമാണ് താരമിപ്പോൾ. തന്റെ കല്യാണത്തോട് അനുബദ്ധിച്ച് ആണ് അലീസ് പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. നടിയുടെ കല്യാണ വിശേഷങ്ങള്‍ കൊണ്ട് തന്നെ ചാനല്‍ ഹിറ്റ് ആയി. ഭർത്താവിനും നാത്തൂനുമൊപ്പം ഉള്ള ആലീസിന്‍റെ വീഡിയോകൾക്കായി ആരാധകരും കാത്തിരിക്കാറുണ്ട്. അതിലൂടെ നാത്തൂന്‍ കുക്കുവും ആരാധകര്‍ക്ക് ഏറെ പരിചിതയാണ്. കുക്കുവും ആലീസും തമ്മിലുള്ള കോമ്പോ ഇഷ്‍ടപ്പെടുന്ന ഒരുപാട് പേരുണ്ട്.

കുക്കുവിന് ഒരു സര്‍പ്രൈസ് കൊടുത്തതാണ് ആലീസിന്റെ ഏറ്റവും പുതിയ വീഡിയോ. നാഷണല്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുക്കു, കേരളത്തെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. അതിന്റെ സന്തോഷത്തിന് വേണ്ടിയാണ് കുക്കുവിന് ആലീസും ഭര്‍ത്താവും സജിനും ചേര്‍ന്ന് സര്‍പ്രൈസ് നല്‍കിയത്. ഒരു സര്‍ണമാലയും കമ്മലുമാണ് സമ്മാനം. ആലീസിന്റെ കഴുത്തിലുള്ളത് പോലൊരു ഇറക്കം കുറഞ്ഞ മാല കുക്കുവിന്റെ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു,

'കസ്‍തൂരിമാന്‍', 'മഞ്ഞുരുകും കാലം', 'മിസിസ് ഹിറ്റ്ലര്‍' തുടങ്ങി നിരവധി പരമ്പരകളിലൂടെ ആലീസ് പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.

സീരിയലിൽ നിന്ന് ലഭിക്കുന്നതിലുമുപരി വലിയ പ്രേക്ഷക പിന്തുണയാണ് തങ്ങൾക്ക് യൂട്യൂബ് ചാനലിലൂടെ ലഭിക്കുന്നതെന്ന് ഇരുവരും പറയുന്നു. പുറത്തൊക്കെ പോകുമ്പോൾ നിരവധി പേർ തിരിച്ചറിയുന്നുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അത് തങ്ങളുടെ കൊച്ചു കൊച്ചു സ്വകാര്യ നിമിഷങ്ങൾക്ക് വില്ലനാകാറുണ്ടെന്ന പരിഭവവും ഇരുവരും പങ്ക് വയ്ക്കുന്നുണ്ട്. യൂട്യൂബ് ചാനൽ തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്നത് വരുമാനത്തെ കുറിച്ചാണെന്നും യൂട്യൂബിൽ നിന്ന് അത്ര വലിയ വരുമാനമൊന്നും ലഭിക്കാറില്ലെന്നും ആലീസ്.

Read More: കെപിഎസി ലളിത, പ്രതാപ് പോത്തൻ, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമൻ.., '2022'ന്റെ തീരാനഷ്‍ടങ്ങള്‍