ബോളിവുഡ് താരം കാമ്യ അലാവത്ത് ആണ് നായിക

സുധിന്‍ വാമറ്റം സംവിധാനം ചെയ്‍ത 'ആലീസ് ഇന്‍ പാഞ്ചാലിനാട്' എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയില്‍ റിലീസ് ആയി. തീഫ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം തിരുട്ടുഗ്രാമത്തില്‍ എത്തിപ്പെടുന്ന ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. കിംഗ് ലയര്‍, പത്ത് കല്‍പനകള്‍, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജയ് മാത്യു നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കാമ്യ അലാവത്ത് ആണ് നായിക. 

എയ്‌സ് കോര്‍പ്പറേഷന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അനില്‍ മുരളി, പൊന്നമ്മ ബാബു, കെടിഎസ് പടന്നയില്‍, ജയിംസ് കൊട്ടാരം, അമല്‍ സുകുമാരന്‍, തൊമ്മന്‍ മങ്കുവ, കലാഭവന്‍ ജയകുമാര്‍, ശില്‍പ, ജോളി ഈശോ, സൈമണ്‍ കട്ടപ്പന എന്നിവര്‍ക്കൊപ്പം ഇരുനൂറോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

അരുണ്‍ വി സജീവ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സുകുമാര്‍ ആണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ അൻപതിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച സിനിമയിൽ റഷീദ് മുഹമ്മദ്, മുജീബ് മജീദ് എന്നിവർ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ഉണ്ണി മലയിൽ, വാർത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona