ഹിന്ദു വികാരം വ്രണപ്പെടുത്തിയതിനും, ശ്രീരാമനെയും, സീതയെയും ഹനുമാനെയും അപമാനിച്ചത് ഇത് ചെയ്യണമെന്നും കത്തില്‍ പറയുന്നു. ഇനി ഒടിടിയില്‍ റിലീസ് ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു. 

ദില്ലി: രാമായണം അടിസ്ഥാനമാക്കി ഓം റൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് നിരോധിക്കണമെന്ന് ഓള്‍ ഇന്ത്യ സിനി വര്‍ക്കേര്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇത് നമ്മുടെ രാമായണം അല്ലെന്നാണ് എഐസിഡബ്യൂഎ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് പറയുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സിനിമയിലെ രാമനെയും, രാവണനെയും വീഡിയോ ഗെയിം പോലെയാണ് തോന്നിയത് എന്നും. ലോകത്തിലും ഇന്ത്യയിലും ഉള്ളവരെ ഇത് ഒന്നാകെ വേദനിപ്പിച്ചെന്നും കത്തില്‍ പറയുന്നു. ഈ ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്നും. സംവിധായകന്‍ ഓം റൌട്ടിനും നിര്‍മ്മാതക്കള്‍ക്കെതിരെയും എഫ്ഐആര്‍ ഇടണമെന്നും കത്തില്‍ പറയുന്നുണ്ട്. 

ഹിന്ദു വികാരം വ്രണപ്പെടുത്തിയതിനും, ശ്രീരാമനെയും, സീതയെയും ഹനുമാനെയും അപമാനിച്ചത് ഇത് ചെയ്യണമെന്നും കത്തില്‍ പറയുന്നു. ഇനി ഒടിടിയില്‍ റിലീസ് ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു. 

അതേ സമയം ആദിപുരുഷ് സിനിമ സംബന്ധിച്ച വിവാദം കൂടുതല്‍ കടുക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇപ്പോള്‍ സിനിമയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആദിപുരുഷിലെ മോശവും അന്തസില്ലാത്തതുമായ സംഭാഷണങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി രംഗത്ത് വന്നു. സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. 

Scroll to load tweet…

സെന്‍സര്‍ബോര്‍ഡ് മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. സെന്‍സറിന് എത്തിയപ്പോള്‍ ചിത്രത്തിലെ മോശം സംഭാഷണങ്ങള്‍ സെന്‍സര്‍ബോര്‍ഡ് കണ്ടില്ലെ എന്നാണ് അഖിലേഷ് ചോദിച്ചത്. അതേ സമയം ചിത്രത്തിനെതിരെ കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ആദിപുരുഷ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. 

ശ്രീരാമനേയും ഹനുമാനെയും അപമാനിക്കുന്ന സിനിമ നിരോധിക്കാന്‍ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ നാനാ പട്ടോളെ ആവശ്യപ്പെട്ടു. ഹിന്ദുത്വസംരക്ഷകരായ ബിജെപി എന്ത് നിലപാടാണ് ഇതില്‍ എടുക്കുന്നത് എന്ന് വ്യക്തമാക്കണം എന്നും നാനാ പട്ടോളെ ചോദിച്ചു. 

ആദിപുരുഷിനെതിരെ പ്രതിഷേധം കനക്കുന്നു; "സെന്‍സര്‍ബോര്‍ഡ് ധൃതരാഷ്ട്രരായി"

നേപ്പാളില്‍ 'ആദിപുരുഷ്' ഉള്‍പ്പടെ എല്ലാ ഹിന്ദി സിനിമകള്‍ക്കും നിരോധനം; കാരണം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്...

YouTube video player