Asianet News MalayalamAsianet News Malayalam

Joju George|കാശുള്ളവനെന്ന് ആക്രോശിക്കുന്നത് ഹീറോയിസമോ? വിജയിയെ കണ്ടുപഠിക്കണമെന്ന് ആലപ്പി അഷ്റഫ്

 പെട്രോൾ വില വർധനവിനെതിരെ വിജയ് സൈക്കിളിൽ നടത്തിയ പ്രതിഷേധ യാത്ര സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

Alleppey Ashraf facebook post about joju george issue
Author
Kochi, First Published Nov 3, 2021, 10:50 AM IST

ടൻ ജോജു ജോർജും(Joju George) കോൺ​ഗ്രസും(congress) തമ്മിലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ആലപ്പി അഷ്റഫ്(Alleppey Ashraf). ‘നിൻ്റെ കൈയ്യിൽ കാശുണ്ട് ‘എന്ന് ജോജുവിൻ്റെ(Joju George) നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എൻ്റെ പ്രതിനിധി. ഫാസിസ്റ്റ് നയങ്ങളിൽ പെറുതിമുട്ടുന്ന ശരാശരി ഭാരതീയൻ്റെ പ്രതിനിധിയാണയാളെന്നും അഷ്റഫ് കുറിക്കുന്നു. ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

'രണ്ട് മണിക്കൂറായി പെട്ട് കിടക്കുന്നു', കൊച്ചിയിൽ വഴി തടഞ്ഞുള്ള കോൺഗ്രസ് സമരത്തിനെതിരെ രോഷാകുലനായി നടൻ ജോജു

ജോജു ഉൾപ്പടെയുള്ള താരങ്ങൾ തമിഴ് നടൻ വിജയ്‍യെ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറയുന്നു. പെട്രോൾ വില വർധനവിനെതിരെ വിജയ് സൈക്കിളിൽ നടത്തിയ പ്രതിഷേധ യാത്ര സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ

‘നിന്റെ കൈയ്യിൽ കാശുണ്ട്’, ജോജുവിനു നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എന്റെ പ്രതിനിധി. ഒരുപക്ഷേ, ഒരു കാലി ചായ പോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളിൽ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാൾ.

ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണെന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടെങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോ. പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്. 

Joju George|നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

ആർടിഓ ഓഫിസിൽ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാൻസ് പിൻബലമുള്ള ബ്ലോഗർമാരുടെ ആരാധനക്കൂട്ടം സോഷ്യൽ മീഡിയായിൽ നിറഞ്ഞാടിയത് നാം കണ്ടതാണ്. നൂറുകോടിക്ക് മേൽ പ്രതിഫലം വാങ്ങുന്ന തമിഴ്‌നടൻ വിജയ്​യെ നാം കണ്ടു പഠിക്കേണ്ടതുണ്ട്.

അദ്ദേഹം പെട്രോൾ വില വർധനവിനെതിരെ സൈക്കിളിൽ നടത്തിയ പ്രതിഷേധ യാത്ര ആ നടൻ സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായിരുന്നു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോൾ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങൾ കാർക്കിച്ച് തുപ്പരുത്. 

Follow Us:
Download App:
  • android
  • ios