Asianet News MalayalamAsianet News Malayalam

'രണ്ട് മണിക്കൂറായി പെട്ട് കിടക്കുന്നു', കൊച്ചിയിൽ വഴി തടഞ്ഞുള്ള കോൺഗ്രസ് സമരത്തിനെതിരെ രോഷാകുലനായി നടൻ ജോജു

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു. പ്രതിഷേധത്തിന് പിന്നലെ കോൺ​ഗ്രസ്  സമരം അവസാനിപ്പിച്ചു.

actor joju george against congress  fuel price hike protest at kochi
Author
Kochi, First Published Nov 1, 2021, 11:58 AM IST

കൊച്ചി: ഇന്ധന വിലവർധനക്കെതിരായി കോണ്‍​ഗ്രസിന്‍റെ (congress) വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് (joju george). സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ കോൺ​ഗ്രസ്  സമരം അവസാനിപ്പിച്ചു.

അതിനാടകീയ രംഗങ്ങളാണ് കൊച്ചിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ അരങ്ങേറിയത്. ഇന്ധനവിലയ്ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചതോടെ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. ഗതാഗത കുറുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ ജോജു ജോര്‍ജിന്‍റെ വാഹനത്തിന്‍റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു.

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. ദേശീയ പാതയിലെ സമരത്തെ തുടർന്ന് നൂറ് കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്‍റെ ഇടതുവശമാകും ഉപരോധിച്ചത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഏറെ നേരം വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ചു.

Follow Us:
Download App:
  • android
  • ios