'ടൗൺ ഹാളിൽ കണ്ട മറ്റൊരു കാഴ്ച ഓരോ വിഐപികൾ വരുമ്പോഴും അവിടെ നിന്നിരുന്ന സിനിമാക്കാർ അവരെ ആനയിച്ച് സ്വീകരിച്ച് മൃതദേഹത്തിന്റെ അരികിലേക്ക് കൊണ്ടുപോകുന്നതാണ്'- ആലപ്പി അഷ്‍റഫ് ചൂണ്ടിക്കാട്ടുന്നു.
നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകളിൽ നടന്ന പ്രഹസനങ്ങളെക്കുറിച്ച് പ്രതികരിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. മൊബൈൽ ഫോൺ ഉള്ളവരൊക്കെ ക്യാമറാമാന്മാരായ കാലഘട്ടത്തിൽ അവരുടെ കടന്നുകയറ്റം യാതൊരു ഔചിത്യ ബോധവുമില്ലാത്തതായി മാറിയിരിക്കുന്നെന്നും ദുഃഖത്തിൽ പങ്കുചേരാൻ എന്നോണം എത്തുന്നവരുടെ എന്തെല്ലാം നാടകങ്ങളും അഭിനയവുമാണ് കാണേണ്ടതെന്നും ആലപ്പി അഷ്റഫ് ചോദിക്കുന്നു.
''സലിം കുമാറിന്റെ മരണം മലയാള സിനിമക്കും സിനിമാക്കാർക്കും മലയാളികൾക്കും തീരാനഷ്ടവും തീരാവേദനയുമാണ് നൽകിയിരിക്കുന്നത് വലിയ സെലിബ്രിറ്റികൾ മരണപ്പെടുമ്പോൾ അത് ഷൂട്ട് ചെയ്ത് അപ്പോഴപ്പോൾ കാണിക്കുക എന്നത് ഒരു പതിവാണല്ലോ. ഇപ്പോൾ കയ്യിൽ മൊബൈൽ ഫോൺ ഉള്ളവരൊക്കെ ക്യാമറാമാന്മാരായ കാലഘട്ടത്തിൽ അവരുടെ കടന്നുകയറ്റം യാതൊരു ഔചിത്യ ബോധവുമില്ലാത്തതായി മാറിയിരിക്കുകയാണ്. സലീം കുമാറിനും മക്കൾക്കും അദ്ദേഹത്തിന് അന്ത്യചുംബനം നൽകി യാത്രയപ്പ് കൊടുക്കാൻ പോലും അനുവദിക്കാതെ അവരുടെ സ്വകാര്യതയിൽ കടന്നുകയറി തിക്കും തിരക്കും സൃഷ്ടിച്ച് വീഡിയോയും ഫോട്ടോയും എടുക്കാൻ ശ്രമിച്ചപ്പോൾ തന്റെ പിതാവിന്റെ വേർപാടിൽ ആകെ തകർന്ന് തളർന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നിന്ന ചന്തുവിന് ശബ്ദമുയർത്തി പ്രതികരിക്കേണ്ടി വന്ന ഗതികേട് ഒന്ന് ചിന്തിച്ചു നോക്കുക.
അതുപോലെ, ഒരു സെലിബ്രിറ്റി അല്ലെങ്കിൽ അറിയപ്പെടുന്ന ഒരാൾ മരണപ്പെടുമ്പോൾ ആ മരണത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ എന്നോണം എത്തുന്നവരുടെ എന്തെല്ലാം നാടകങ്ങളും അഭിനയവും ഒക്കെയാണ് നാം കാണേണ്ടത്. സലീം കുമാറിന്റെ മരണത്തിൽ പങ്കെടുക്കാൻ വിഷമത്തോടെ എത്തിയ മുഖ്യമന്ത്രിയെ ഒരു ഇന്റർനാഷണൽ വിവരദോഷി ഷാൾ അണിയിക്കാൻ ശ്രമിക്കുന്നതും അദ്ദേഹം ദേഷ്യത്തോടെ അവന്റെ കൈതട്ടി മാറ്റുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കണ്ടില്ലേ. ഇവനെയൊക്കെ പിടിച്ച് രക്ഷാദൗത്യം നടത്തിയ പിണറായിയുടെ ഗൺമാന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കേണ്ടതാണ്.
ടൗൺ ഹാളിൽ കണ്ട മറ്റൊരു കാഴ്ച ഓരോ വിഐപികൾ വരുമ്പോഴും അവിടെ നിന്നിരുന്ന സിനിമാക്കാർ അവരെ ആനയിച്ച് സ്വീകരിച്ച് മൃതദേഹത്തിന്റെ അരികിലേക്ക് കൊണ്ടുപോകുന്നതാണ്. മരണവീട്ടിൽ അങ്ങനെ ഒരു ആനയിപ്പിന്റെ ആവശ്യമുണ്ടോ? അപ്പോഴെല്ലാം അവിടെ വലിയ തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു. അതിലും വലിയ കോമഡി എന്താണെന്ന് വെച്ചാൽ കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന ഒരു നടന്റെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അതിനു കൊടുത്തിരിക്കുന്ന ക്യാപ്ഷൻ സ്വന്തം അമ്മയെ അനാഥാലയത്തിൽ ഉപേക്ഷിച്ച മകൻ സലീം കുമാറിന്റെ വേർപാടിൽ കണ്ണുപൊത്തി കളിക്കുന്നു എന്നാണ്. ഇത്തരത്തിലുള്ള പല കോപ്രായങ്ങളും അവിടെ അരങ്ങേറി എന്നുള്ളത് ഒരു സത്യമാണ്'', ആലപ്പി അഷ്റഫ് വീഡിയോയിൽ പറഞ്ഞു.
