അടിയന്തരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം വര്‍ത്തമാനകാല മലയാളിയുടെ ജീവിതം കൂടി ചിത്രം പരാമര്‍ശിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. 

കൊച്ചി: മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്റഫിന്‍റെ പുതിയ ചിത്രം 'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം' പ്രേക്ഷകരിലേക്ക്. പേര് സൂചിപ്പിക്കുന്നതുപോലെ അടിയന്തിരാവസ്ഥക്കാലത്ത് നടക്കുന്ന ഒരു പ്രമേയമാണ് ചിത്രത്തിന്‍റെത്. 

എന്നാല്‍ ആ ഒരു കാലഘട്ടം മാത്രമല്ല ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ് പറഞ്ഞു. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം വര്‍ത്തമാനകാല മലയാളിയുടെ ജീവിതം കൂടി ചിത്രം പരാമര്‍ശിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതഗന്ധിയായ കഥ കൂടിയാണ് സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. 

ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഒലിവ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴിയും ടൈറ്റസ് ആറ്റിങ്ങലുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കൾ . പുതുമുഖങ്ങളായ നിഹാലും ഗോപികാ ഗിരീഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഹാഷിം ഷാ, കൃഷ്ണ തുളസീഭായ്, മായാ വിശ്വനാഥ്, സേതുലക്ഷ്മി, കലാഭവൻ റഹ്മാൻ, ടോണി ,ഉഷ, ആലപ്പി അഷറഫ്, ഫെലിസിറ്റാ , പ്രിയൻ വാളകുഴി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, ഫാദർ പോൾ അമ്പുക്കൻ, മുന്ന, റിയകാപ്പിൽ, എ.കബീർ തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഇതിലെ മൂന്നു പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മൂന്നു സംഗീത സംവിധായകരാണ്. അഫ്സൽ യൂസഫ്, കെ..ജെ.ആൻ്റണി, ടി.എസ്.ജയരാജ് എന്നിവരാണ് ആലാപനം - യേശുദാസ് , ശ്രയാഘോഷാൽ, നജീംഅർഷാദ്. ശ്വേതാമോഹൻ, ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ, ഛായാഗ്രഹണം -ബി.ടി.മണി. എഡിറ്റിംഗ് -എൽ. ഭൂമിനാഥൻ.

കലാസംവിധാനം - സുനിൽ ശ്രീധരൻ, മേക്കപ്പ് - സന്തോഷ് വെൺപകൽ , കോസ്റ്റ്യും. ഡിസൈൻ - തമ്പി ആര്യനാട് . അസോസിയേറ്റ് ഡയറക്ടർ: സോമൻ ചെലവൂർ ലൈൻ പ്രൊഡ്യൂസർ -എ.കബീർ. പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ. വിതരണം- കൃപ ഫിലിംസ് സൊല്യൂഷൻസ് കെ മൂവിസ്. പി.ആർ.ഒ- പി.ആർ.സുമേരൻ. ലീഗൽ അഡ്വൈസർ - അഡ്വ: പി.റ്റി.ജോസ് എറണാകുളം, മാർക്കറ്റിംഗ് ഹെഡ് - ബാസിം ഫോട്ടോ - ഹരി തിരുമല. എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.

ഞാന്‍ മണിരത്നമാണ്, "ഞാൻ ടോം ക്രൂസ്" എന്ന് തിരിച്ചു പറഞ്ഞ് കജോള്‍: കൈയ്യിന്ന് പോയത് ഹിറ്റ് ചിത്രം.!

കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനമായതെന്ന് ഷെയ്ന്‍ നിഗം