Asianet News MalayalamAsianet News Malayalam

'ആട്ടം' അവാര്‍ഡ്‌ ജേതാക്കളെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

അല്ലുവിന്റെ പുതിയ ചിത്രമായ പുഷ്പ 2 ഈ വര്‍ഷം ഡിസംബര്‍ 6നാണ് പുറത്തിറങ്ങുക. 

allu arjun congratulate malayalam movie aattam after winning national film award
Author
First Published Aug 19, 2024, 2:16 PM IST | Last Updated Aug 19, 2024, 2:16 PM IST

ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ മലയാളസിനിമയ്ക്ക് അഭിമാനമായി മികച്ച ചിത്രമായി ആനന്ദ് എകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്‌ കൂടാതെ മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുളള അവാര്‍ഡുകളും ആട്ടം സ്വന്തമാക്കി. ഇതിനിടെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ അവാര്‍ഡ്‌ ജേതാക്കളെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. 

സംവിധായകനും തിരക്കഥാകൃത്തായ ആനന്ദ് ഏകര്‍ഷിയെയും, എഡിറ്റര്‍ ആയ മഹേഷ്‌ ഭുവനേന്ദിനെയും അല്ലു അര്‍ജുന്‍ പ്രശംസിച്ചു. കൂടാതെ ആട്ടം ടീമിന് ആശംസകള്‍ അറിയിക്കാനും താരം മറന്നില്ല. മുന്‍ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അല്ലു അര്‍ജുന്‍. അല്ലുവിന്റെ പുതിയ ചിത്രമായ പുഷ്പ 2 ഈ വര്‍ഷം ഡിസംബര്‍ 6നാണ് പുറത്തിറങ്ങുക. 

മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ചിത്രത്തിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. 

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. 

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: നടി ര‍ഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ - ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios