ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ ആണ് ഈ ചിത്രത്തിന്റെയും സംവിധാനം.

തെന്നിന്ത്യൻ സിനിമാ(south indian movie) പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ(allu arjun) ചിത്രമാണ് 'പുഷ്പ'(pushpa). അല്ലുവിന്റെ വേറിട്ട നായക വേഷവും ഫഹദിന്റെ വില്ലനിസവും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഡിംസംബർ 17നാണ് ചിത്രത്തിന്റെ ആ​ദ്യഭാ​ഗത്തിന്റെ റിലീസ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് പ്രേക്ഷക സ്വീകാര്യതയും ഏറെയാണ്. ഇപ്പോഴിതാ സിനിമയിലെ മുഴുവൻ അണിയറ പ്രവർത്തകർക്കും സ്നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് അല്ലു അർജുൻ. 

സിനിമയുടെ നാല്‍പതോളം വരുന്ന അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. 10 ഗ്രാം വീതമുള്ള സ്വര്‍ണനാണയങ്ങളാണ് ഓരോരുത്തര്‍ക്കും അല്ലു സമ്മാനമായി നല്‍കിയത്. ഇതുകൂടാതെ പ്രൊഡക്ഷന്‍ സ്റ്റാഫുകള്‍ക്ക് 10 ലക്ഷം രൂപയും താരം സമ്മാനമായി നല്‍കി.

Read Also: Pushpa : 'അല്ലു കൊലമാസ്, ഫാഹദിന്റെ പ്രകടനം ഗംഭീരം'; 'പുഷ്പ' ഡബ്ബിംഗ് പൂര്‍ത്തിയാക്കി ജിസ് ജോയ്

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ ആണ് ഈ ചിത്രത്തിന്റെയും സംവിധാനം. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിച്ചത്. ഇതുവരെ കാണാത്ത അല്ലുവിന്റെ മാസ് എന്റർടെയ്നർ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്.