നിലവിൽ ​ഗിഫ്റ്റിന്റെ ചിത്രീകരണം പുരോ​ഗമിക്കുക ആണ്. 

ല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴിൽ ആയിരിക്കുമെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. പിന്നാലെ ഇളയരാജ ആകും ചിത്രത്തിൽ സം​ഗീതം ഒരുക്കുകയെന്നും അൽഫോൺസ് തന്നെ അറിയിച്ചു. ഇപ്പോഴിതാ ചിത്രം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ. 

​ഗിഫ്റ്റ് എന്നാണ് ഈ തമിഴ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ​ഗ്രേഡിങ് എന്നിവ നിർവഹിക്കുന്നതും അൽഫോൺസ് പുത്രനാണ്. ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇളയരാജ സം​ഗീതം ഒരുക്കുന്ന ചിത്രത്തിൽ ഏഴ് പാട്ടുകൾ ഉണ്ടാകും. ഇളയരാജയും ഒരു ​ഗാനം ആലപിക്കുന്നുണ്ട്. 

നിലവിൽ ​ഗിഫ്റ്റിന്റെ ചിത്രീകരണം പുരോ​ഗമിക്കുക ആണ്. സാൻഡി, കോവെെ സരള, സമ്പത്ത് രാജ്, റേച്ചൽ റബേക്ക, രാഹുൽ, ചാർളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. റോമിയോ പിക്ചേഴ്‍സാണ് ചിത്രം നിർമിക്കുന്നത്. 

Scroll to load tweet…

പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡ് എന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

അമ്പമ്പോ എന്തൊരു ആവേശം; ജന്മനാട്ടിൽ മാരാർക്ക് വൻവരവേൽപ്, ട്രോഫിയുമായി കാറിന് മുകളിൽ താരം

 പൃഥ്വിരാജിനും നയൻതാരയ്‍ക്കുമൊപ്പം ചിത്രത്തില്‍ അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. 'ഗോള്‍ഡ്' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത് രാജേഷ് മുരുഗേശനാണ്. വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News