സംവിധായകൻ അല്‍ഫോണ്‍സ് പുത്രന് നന്ദി പറഞ്ഞിരിക്കുകയാണ് വെങ്കട് പ്രഭുവും.

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിറ്റ് മേക്കര്‍ വിക്രം പ്രഭു വിജയ് ചിത്രം ഒരുക്കുമ്പോള്‍ വൻ ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. വിക്രം പ്രഭുവും വിജയ്‍യും ഒന്നിക്കുമ്പോള്‍ അത് അല്‍ഫോണ്‍സ് പുത്രന്റെ ആഗ്രഹത്തിന്റെ സഫലീകരണം കൂടിയാകുകയാണ്.

പുതു വര്‍ഷത്തെ ആഗ്രഹങ്ങള്‍ എന്ന് പറഞ്ഞ് അല്‍ഫോണ്‍സ് ചെയ്‍ത ട്വീറ്റില്‍ വെങ്കട് പ്രഭു- വിജയ് പ്രൊജക്റ്റിനെ കുറിച്ച് പറഞ്ഞിരുന്നു. വെങ്കട് പ്രഭു, ഷങ്കര്‍, മണിരത്നം, കാര്‍ത്തിക് സുബ്ബരാജ്, ലോകേഷ് കനകരാജ് അല്ലെങ്കില്‍ പ്രദീപ് രംഗനാഥൻ ഇവരില്‍ ആരുടെയെങ്കിലും സംവിധാനത്തില്‍ വിജയ്‍യും അജിത്തും നായകരാകുന്ന ഒരു ചിത്രം തന്റെ ആഗ്രഹമാണ് എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രൻ ട്വീറ്റ് ചെയ്‍തിരുന്നത്. ഇത് ഇപ്പോള്‍ റീ ട്വീറ്റ് ചെയ്‍ത സംവിധായകൻ അല്‍ഫോണ്‍സിന് നന്ദി രേഖപ്പെടുത്തി വെങ്കട് പ്രഭുവും രംഗത്ത് എത്തിയിട്ടുണ്ട്. വിജയ് നായകനാകുന്ന ചിത്രത്തില്‍ അജിത്ത് ഭാഗമാകില്ലെന്നും അടുത്തിടെ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു.

Scroll to load tweet…

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ വിജയ്‍യുടേതായി ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 'ലിയോ'യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വിജയ്‍ക്ക് ഒപ്പം എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷുമാണ് വിജയ് നായകനായ 'വാരിസ്' എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമ്മാണം.

Read More: 'ശ്രീ മുത്തപ്പൻ' കണ്ണൂരിൽ, പ്രധാന കഥാപാത്രങ്ങളായി ജോയ് മാത്യുവും അശോകനും

YouTube video player