സൂര്യ 46 സിനിമയ്‍ക്ക് പേരിട്ടു.
തെലുങ്കിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായ ലക്കി ഭാസ്‌ക്കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകനായി എത്തുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമിതയാണ് സൂര്യ ചിത്രത്തിൽ നായികയായി എത്തുന്നത്. സൂര്യ നായകനാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുകയാണ്.
പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. വിശ്വനാഥ് ആൻഡ് സൺസ് എന്നാണ് ചിത്രത്തിന്റെ പേര്. ജൂലൈയില്‍ റിലീസുണ്ടാകുമെന്നും പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുണ്ട്. സൂര്യ ഒരു കുഞ്ഞുമായി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
ഫോര്‍ഡ്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. നിമിഷ് രവിയാണ് ഛായാഗ്രഹണം. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധായകനും. നവീന്‍ നൂലിയാണ് എഡിറ്റര്‍..മെയ് 19 ന് ആയിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി പഴനി മുരുക ക്ഷേത്രത്തില്‍ സൂര്യയും വെങ്കി അറ്റ്ലൂരിയും അടക്കമുള്ളവര്‍ ദര്‍ശനം നടത്തിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. 85 കോടിക്കാണ് ഒടിടി ഡീല്‍. സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും.
ആർജെ ബാലാജി സൂര്യയെ നായകനാക്കി ഒരുക്കുന്ന കറുപ്പ് എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൃഷയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ഇന്ദ്രൻസ്, നാട്ടി സുബ്രമണ്യം,സ്വാസിക, ശിവദ, അനഘ രവി, യോഗി ബാബു തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൂര്യയുടേതായി അവസാനം പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ, ശിവ സംവിധാനം ചെയ്ത കങ്കുവ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയങ്ങളായിരുന്നു.
