അമലാ പോള്‍ അഭിനയിക്കുന്ന സീരീസ്  'രഞ്‍ജിഷ് ഹി സഹി' ടീസര്‍.

അമലാ പോള്‍ (Amala Paul)അഭിനയിക്കുന്ന ഹിന്ദി സീരീസാണ് 'രഞ്‍ജിഷ് ഹി സഹി' (Ranjish Hi Sahi). എഴുപതുകളിലെ ബോളിവുഡ് പശ്ചാത്തലമായിട്ടാണ് സീരിസിന്റെ കഥ പറയുന്നത്. 'രഞ്‍ജിഷ് ഹി സഹി' സിനിമയ്‍ക്കുള്ളിലെ കഥയാണ് പറയുന്നത്. പുഷ്‍പദീപ് ഭരദ്വാദ് സംവിധാനം ചെയ്യുന്ന 'രഞ്‍ജിഷ് ഹി സഹി'യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.


താഹിര്‍ രാജ് ഭാസിൻ സീരിസില്‍ സംവിധായകന്റെ വേഷത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ദിവ ആമ്‍നാ എന്ന കഥാപാത്രമായി അമലാ പോള്‍ അഭിനയിക്കുന്നു. അഞ്‍ജു എന്ന ഒരു കഥാപാത്രമാണ് അമൃതാ പുരിക്ക്. സംവിധായകനായ നായക കഥാപാത്രം ഒരു നടിയെ പ്രണയിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് 'രഞ്‍ജിഷ് ഹി സഹി' പറയുന്നത്. 

View post on Instagram


മഹേഷ് ഭട്ട് ആണ് സീരീസ് നിര്‍മിക്കുന്നത്. സാക്ഷി ഭട്ട് ആണ് സീരിസിന്റെ സഹനിര്‍മാതാവ്. നിലേഷ് വാഘ് ആണ് സീരീസിന്റെ പ്രൊഡക്ഷൻ ഡിസൈൻ. 'രഞ്‍ജിഷ് ഹി സഹി' സീരിസ് എന്നായിരിക്കും സംപ്രേഷണം തുടങ്ങുക എന്ന് അറിയിച്ചിട്ടില്ല.


സുമിത് സമാദ്ദാര്‍ ആണ് സീരീസിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൗണ്ട് വിഭാഗം കൈകാര്യം ചെയ്യുന്നത് മനസ് ബാലാണ്. അമലാ പോള്‍ നായികയാകുന്ന ചിത്രം കാടെവറും പ്രദര്‍ശനത്തിന് എത്താനുണ്ട്. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.