ഡർബി സിനിമയ്ക്ക് ലഭിച്ച നെഗറ്റീവ് റിവ്യൂസുകളിലെ ആശയക്കുഴപ്പത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ അമീൻ

സോഷ്യൽ മീഡിയയിലെ യുവ താര നിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ചിത്രമാണ് ഡർബി. 27 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ നെഗറ്റീവ് റിവ്യൂസ് സൃഷ്ടിച്ച ആശയക്കുഴപ്പത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമീന്‍. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പോസിറ്റീവ് അഭിപ്രായങ്ങളാണ് വന്നതെങ്കിലും റിലീസ് ദിനം വൈകിട്ട് ആയപ്പോഴേക്കും നെഗറ്റീവ് റിവ്യൂസ് വന്നുതുടങ്ങിയെന്ന് അമീന്‍ പറയുന്നു. എന്നാല്‍ തനിക്ക് വ്യക്തിപരമായി വന്ന മെസേജുകളും തിയറ്റര്‍ വിസിറ്റുകളില്‍ ലഭിച്ച പ്രതികരണങ്ങളും മറിച്ചായിരുന്നെന്നും അമീന്‍ പറയുന്നു. ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമീന്‍ ഇതേക്കുറിച്ച് പറഞ്ഞത്.

അമീന്‍ പറയുന്നു

“ഇവിടെ എല്ലാവരും പറഞ്ഞു നെഗറ്റീവ് കമന്‍റുകളുടെ കാര്യം. ആദ്യത്തെ ഷോ കഴിഞ്ഞപ്പോള്‍ പോസിറ്റീവ് പ്രതികരണങ്ങളാണ് കിട്ടിയത്. പക്ഷേ വൈകുന്നേരം ഒക്കെ ആയപ്പോഴേക്ക് നെഗറ്റീവ് വന്നുതുടങ്ങി. അപ്പോള്‍ നമ്മള്‍ വിചാരിച്ചു, ആള്‍ക്കാര്‍ക്ക് പടം വര്‍ക്ക് ആയില്ലെന്ന്. നമുക്ക് അടുത്ത പരിപാടി പിടിക്കാം എന്നും ആലോചിച്ചു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴേക്ക് ഇന്‍സ്റ്റയില്‍ എനിക്ക് കുറേ മെസേജുകള്‍ വന്നുതുടങ്ങി. പിന്നെ തിയറ്റര്‍ വിസിറ്റിന് പോയപ്പോഴും ആളുകള്‍ നല്ല പ്രതികരണങ്ങള്‍ പറയുന്നു. ശനി, ഞായര്‍ ഒക്കെ നമ്മള്‍ കണ്‍ഫ്യൂഷന്‍ അടിച്ച് ഇരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ച വരെ. പിന്നെ രണ്ടും കല്‍പ്പിച്ച് എല്ലാ തിയറ്ററുകളിലും പോയി ആള്‍ക്കാരുടെ യഥാര്‍ഥ പ്രതികരണങ്ങള്‍ അറിഞ്ഞു. കണ്ടവര്‍ക്കെല്ലാം പടം ഭയങ്കരമായിട്ട് വര്‍ക്ക് ആയി. അതിന് ശേഷമാണ് ഞങ്ങള്‍ വീഡിയോ ഇട്ടത്. അതിന് താഴെയും പോസിറ്റീവ് കമന്‍റുകള്‍ ആണ്. വേണമെങ്കില്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. വലിയ പടങ്ങളുമായിട്ട് നമ്മുടെ പടത്തെ താരതമ്യം ചെയ്യുന്നില്ല. ഇതൊരു ചെറിയ പടമാണ്. പോരായ്മകള്‍ ഉണ്ട്. പക്ഷേ ഈ വരുന്ന നെഗറ്റീവ് റിവ്യൂസിന് അനുസരിച്ചുള്ള നെഗറ്റീവ് നമ്മുടെ പടത്തില്‍ ഇല്ല”, അമീന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ ചിത്രത്തിലെ ഒരു പ്രധാന റോളിൽ എത്തുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News