രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന താരമാണ് അമിതാഭ് ബച്ചൻ. അമിതാബ് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ പഴയൊരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രഖ്യാപിച്ചിട്ടും നടക്കാതെ പോയ ഒരു സിനിമയുടെ ലുക്ക് ആണ് ഇത്.

ഇൻസ്റ്റാഗ്രാമിലാണ് അമിതാഭ് ബച്ചൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നടക്കാതെ പോയ ഒരു സിനിമ എന്നാണ് അമിമാഭ് ബച്ചൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് കഴിഞ്ഞു, പേര് പ്രഖ്യാപിച്ചു എന്നിട്ടും നടക്കാതെ പോയി എന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്. ഏത് സിനിമയാണ് അതെന്ന് അമിതാഭ് ബച്ചൻ പറഞ്ഞിട്ടില്ല. എന്തായാലും ആരാധകര്‍ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.

 ഉയര്‍ദ്ധ മനിതൻ എന്ന സിനിമയിലൂടെ അമിതാഭ് ബച്ചൻ ആദ്യമായി തമിഴില്‍ എത്തുകയാണ്.

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന മെയ് ഡെ എന്ന സിനിമയിലും അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.