33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നത്

ജയിലര്‍ നല്‍കിയ വന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് രജനികാന്ത്. ജയിലറിന് ലഭിച്ച അഭൂതപൂര്‍വ്വമായ ജനപ്രീതിയില്‍ ചിത്രത്തിലെ താരനിര്‍ണ്ണയത്തിന് ഒരു വലിയ പങ്ക് ഉണ്ടായിരുന്നു. പ്രതിനായകനായെത്തിയ വിനായകനും അതിഥിതാരങ്ങളായെത്തിയ മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫുമൊക്കെ ചിത്രത്തിന്‍റെ വിജയത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം ജയിലറിന് ശേഷമെത്തുന്ന രജനി ചിത്രത്തിലും ഏറെ ആവേശം ജനിപ്പിക്കുന്ന ഒരു താരനിര്‍ണ്ണയമുണ്ട്. രജനിക്കൊപ്പമെത്തുന്നത് സാക്ഷാല്‍ അമിതാഭ് ബച്ചനാണ്.

33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ഇരുവരുടെയും ചില ചിത്രങ്ങള്‍ നേരത്തെ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രം എന്തെന്നത് സംബന്ധിച്ച വിവരങ്ങളും പുറത്തെത്തിയിരിക്കുകയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അതേസമയം അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസറെയാണ്. രജനികാന്ത് ചെയ്യുന്ന ഡ്യൂട്ടിയുടെ മേല്‍നോട്ടം വഹിക്കുന്നത് അമിതാഭ് ബച്ചന്‍റെ കഥാപാത്രമാണ്. അതേസമയം പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും അമിതാഭ് ബച്ചന്‍റേത് ഒരു അതിഥിവേഷമാണെന്നാണ് പറയപ്പെടുന്നത്.

Scroll to load tweet…

രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന രം​ഗങ്ങള്‍ സംവിധായകന്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ മുംബൈ ഷെഡ്യൂളിനും അവസാനമായിരുന്നു. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങി പല ചിത്രങ്ങളിലും രജനിയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഹം എന്ന ചിത്രമാണ് അക്കൂട്ടത്തിലെ ബിഗസ്റ്റ് ഹിറ്റ്. മുകുള്‍ എസ് അനന്ദിന്‍റെ സംവിധാനത്തില്‍ 1991 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. 

ALSO READ : 'വര്‍മന്‍' പ്ലേലിസ്റ്റിന് പിന്നാലെ 'പാര്‍ഥി'യുടെ പ്ലേലിസ്റ്റും വൈറല്‍; യുട്യൂബില്‍ ആളെക്കൂട്ടി പഴയ പാട്ടുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക