'എങ്ങനെയാണ് ഇവര്‍ ഇത്ര വേഗം വളര്‍ന്നത്' എന്നാണ് താരം ചോദിക്കുന്നത്. 

ആരാധകര്‍ക്കായി തന്റെ വിശേഷങ്ങളും ആദ്യകാല ഓര്‍മ്മകളും ചിത്രങ്ങളായി പങ്കുവയ്ക്കാറുണ്ട് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. മിക്ക ചിത്രങ്ങളും മക്കള്‍ അഭിഷേകും ശ്വേതയുമൊത്തുള്ളതായിരിക്കും. ഇത്തവണയും ആ പതിവ് തെറ്റിയില്ല. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച താരം അവരുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെടുകയും ചെയ്യുന്നു. രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഒന്ന് അടുത്തകാലത്തായി ഇവര്‍ക്കൊപ്പമെടുത്ത ചിത്രം. മറ്റൊന്ന് ഇവരുടെ കുട്ടിക്കാലത്ത് ഇരുവരെയും എടുത്ത് നില്‍ക്കുന്ന ചിത്രം. 

'എങ്ങനെയാണ് ഇവര്‍ ഇത്ര വേഗം വളര്‍ന്നത്' എന്നാണ് താരം ചോദിക്കുന്നത്. ഇതിന് താരത്തിന്റെ ആരാധകര്‍ നല്‍കുന്നത് രസകരമായ മറുപടികളാണ്. കോശങ്ങള്‍ വിഘടിക്കുന്നതിന്റെ തിയറികള്‍ വരെ ചിലര്‍ കമന്റിടുന്നുണ്ട്. മറ്റുചിലര്‍ ബച്ചനൊപ്പം മക്കള്‍ നില്‍ക്കുന്ന ചെറുപ്പത്തിലെ ചിത്രങ്ങള്‍ കമന്റായി നല്‍കിയിരിക്കുന്നു.

View post on Instagram