നേരത്തെ ഇറങ്ങിയ ടീസറില്‍ അമിതാഭിൻ്റെ കഥാപാത്രത്തിൻ്റെ അവ്യക്തമായ ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

ഹൈദരാബാദ്: പ്രഭാസും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 2024 ല്‍ എല്ലാവരും കാത്തിരിക്കുന്ന തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2989 എഡി. ചിത്രത്തില്‍‌ ഒരു പ്രധാന വേഷം ചെയ്യുന്ന അമിതാഭ് ചിത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. 

പടം മെയ് മാസത്തില്‍ റിലീസ് ചെയ്യാനിരിക്കെ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രോജക്റ്റിൽ പ്രവർത്തിച്ചതിൻ്റെ അനുഭവം പങ്കിടുകയാണ് ബച്ചൻ തൻ്റെ ബ്ലോഗില്‍. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ ബച്ചൻ ജോലി ചെയ്തിട്ടുണ്ടെന്ന് ബ്ലോഗില്‍ പറയുന്നു. 

“വീണ്ടും വൈകി.ഇന്നലെ രാത്രി ജോലിയിൽ നിന്ന് വൈകിയാണ് എത്തിയത്... കൽക്കി പൂര്‍ത്തിയാകുകയാണ്. മെയ് 9 ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്… അതിനാൽ എല്ലാം അടുക്കിലും ചിട്ടയിലും ക്രമീകരിക്കാനുള്ള അവസാന ശ്രമങ്ങൾ നടക്കുതയാണ്. അണിയറക്കാരുടെ ഈ കാഴ്ചപ്പാട് മികച്ച അനുഭവം തന്നെ നല്‍കും ഇത് എല്ലാവരെയും അറിയിക്കുന്നു" -ബച്ചന്‍ എഴുതി.

നേരത്തെ ഇറങ്ങിയ ടീസറില്‍ അമിതാഭിൻ്റെ കഥാപാത്രത്തിൻ്റെ അവ്യക്തമായ ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ലുക്ക് അനുസരിച്ച് ഹിന്ദു പുരാണം അനുസരിച്ചുള്ള ചിരഞ്ജീവിയുടെ വേഷമാണ് ബിഗ് ബി ചെയ്യുന്നത് എന്നാണ് സൂചന. 

അതേ സമയം ബച്ചന്‍റെ കഥാപാത്രം ലോർഡ് ഓഫ് ദ റിംഗ്സ് പരമ്പരയിലെ ഗാൻഡൽഫിനെ അനുസ്മരിപ്പിക്കുന്നുണ്ട്. കൽക്കി 2898 എഡിയില്‍ കമൽഹാസൻ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നുണ്ട് എന്നാണ് വിവരം. ചിത്രത്തില്‍ പ്രശാന്ത് നാരായാണനാണ് സംഗീതം നല്‍കുന്നത്. ദേശീയ പുരസ്കാരം നേടിയ മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ ഒരുക്കുന്ന ചിത്രമാണ് കല്‍കി. 

'33 ലക്ഷം ഫോളോവേര്‍സിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്': പോഡ്കാസ്റ്റിലെ അതിഥി കാരണം സാമന്ത പെട്ടു.!

പ്രേക്ഷകഹൃദയങ്ങൾ കൈക്കലാക്കി അമൽ ഡേവിസ്; കൊടുകൈ എന്ന് എസ്എസ് രാജമൗലിയും