ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ആയിരിക്കും ചിത്രം. 

കൊച്ചി: അമിത് ചക്കാലക്കൽ നായകനായി എത്തുന്ന പുതിയ ചിത്രം അസ്ത്രയുടെ ട്രെയിലർ റിലീസ് ചെയ്തു. ആസാദ് അലവിൽ ആണ് സംവിധാനം. ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. 

പുതുമുഖം സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സുധീർ കരമന,സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കൂട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു. 

വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റേത് ആയി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനു കെ മോഹൻ,ജിജു രാജ് എന്നിവർ ചേർന്ന് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മണി പെരുമാൾ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ, ബി കെ ഹരിനാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു. 

Asthra - Official Trailer | Amith Chakkalakal, Suhasini Kumaran | Azaad Alavil | Mohan Sithara

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, പ്രൊജക്ട് ഡിസൈൻ-ഉണ്ണി സക്കേവൂസ്, കല-സംജിത്ത് രവി,മേക്കപ്പ്-രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്-ശിബി ശിവദാസ്, എഡിറ്റർ-അഖിലേഷ് മോഹൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ, നൃത്തം-ശാന്തി,ആക്ഷൻ-മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റാം മനോഹർ, ലോക്കേഷൻ മാനേജർ-സുജിത് ബത്തേരി, ലൈൻ പ്രൊഡ്യൂസർ,വിതരണം-സാഗാ ഇന്റർനാഷണൽ, പി ആർ ഒ-എ എസ് ദിനേശ്, വാഴൂർ ജോസ്, ഷെജിൻ ആലപ്പുഴ, ഡിജിറ്റൽ പി ആ ഒ-റിൻസി മുംതാസ്, മാർക്കറ്റിങ്-ഒബ്സ്ക്യുറ എന്റൻടെയ്ൻമെന്റ്സ്, പരസ്യകല-ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'എന്തുവിധിയിത്.. വല്ലാത്ത ചതിയിത്..'; മസാജിന് വന്ന മിഥുനിൽ നിന്നും ഒഴിഞ്ഞുമാറി സെറീന

'കില്ലാടി'യാകുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി, 'ജീവിത ഗ്രാഫി'ൽ തപ്പിത്തടഞ്ഞ അനിയൻ മിഥുൻ