Asianet News MalayalamAsianet News Malayalam

ദ ഇന്റേണിന്റെ ഹിന്ദി റീമേക്ക്, ദീപികയ്‍ക്കൊപ്പം അമിതാഭ് ബച്ചൻ

ദീപികയും അമിതാഭ് ബച്ചനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു.

Amithabh bachan and Deepika
Author
Kochi, First Published Apr 6, 2021, 12:06 PM IST

അമിതാഭ് ബച്ചനും ദീപിക പദുക്കോണും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ദ ഇന്റേണ്‍ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദ ഇന്റേണ്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഇത്. അമിതാഭ് ബച്ചൻ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിട്ടുണ്ട്. അമിത് രവിന്ദ്രനാഥ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നാൻസി സംവിധാനം ചെയ്‍ത ചിത്രമാണ് ദ ഇന്റേണ്‍. 2015ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയമാണ് സിനിമ നേടിയത്. ഇപോള്‍ സിനിമ ഹിന്ദിയിലേക്കും എത്തുകയാണ്. അമിതാഭ് ബച്ചൻ സിനിമയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ് ചെയ്യുക.

സിനിമയിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.

അമിതാഭ് ബച്ചന്റെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios