കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ലോക്ക് ഡൗണിലുമാണ്. അതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. പക്ഷേ രാജ്യം ഒന്നാകെ കൊവിഡിന്റെ വ്യാപനം തടയാനുള്ള ശ്രമത്തിലാണ്. കൊവിഡ് രോഗത്തെ തടയാൻ ആരോഗ്യപ്രവര്‍ത്തകരും പൊലീസുമൊക്കെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ചിത്രം വരച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകളും ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ.

ആരാധ്യ വരച്ച ചിത്രം ഷെയര്‍ ചെയ്‍തിരിക്കുന്നത് അമിതാഭ് ബച്ചനാണ്. നഴ്‍സുമാരും ഡോക്ടര്‍മാരും പൊലീസുകാരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമൊക്കെ ചിത്രത്തിലുണ്ട്. ആരാധ്യ വരച്ച ചിത്രത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി എന്നാണ് ചിത്രത്തില്‍ എഴുതിയിരിക്കുന്നത്. നിങ്ങള്‍ക്ക് അനുഭവിക്കാനാകും. നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങള്‍ക്ക് പ്രകടമാകും. നിങ്ങള്‍ ഒരു എട്ട് വയസുകാരിയാണെങ്കില്‍ പോലും എന്നാണ് അമിതാഭ് ബച്ചൻ എഴുതിയിരിക്കുന്നത്.