വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത.
കൊച്ചി: താര സംഘടനയായ അമ്മയുടെ നിർണായക ജനറൽ ബോഡി യോഗം 10 മണിയോടെ കൊച്ചിയിൽ. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ അമ്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത.
പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ തുടരും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിൻ സെക്രട്ടറി ബാബുരാജിനെ നിയമിക്കുന്നതിൽ ഇന്ന് ജനറൽ ബോഡി യോഗത്തിൽ ചർച്ച നടക്കും. ഉണ്ണി മുകുന്ദന്റെ ഒഴിവിൽ ട്രഷറർ സ്ഥാനത്തേക്കും പുതിയ താരം വരും. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. 13 വർഷത്തിനു ശേഷം നടൻ ജഗതി ശ്രീകുമർ ഇന്ന് അമ്മ ജനറൽ ബോഡിയിൽ പങ്കെടുക്കും.


