ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ

ചന്ദുമോളെ സ്നേഹിക്കണമെന്ന് ദേവയാനിയോട് പറയുകയാണ് ജയനും അജയനും. എന്നാൽ ഇവളുടെ അച്ഛൻ ആരാണെന്ന് ഉറപ്പിക്കാതെ തനിയ്ക്ക് അതിന് ആവില്ലെന്ന് ദേവയാനി മറുപടി നൽകി. എങ്കിലും ജയനും അജയനും പോയ ശേഷം ദേവയാനി ആരും കാണാതെ ചന്ദുമോൾക്ക് മിട്ടായി പൊട്ടിച്ച് വായിൽ വെച്ച് കൊടുത്തു. അമ്മൂമ്മ മിട്ടായി തന്നു എന്ന് ആരോടും പറയരുതെന്ന് ദേവയാനി ചന്ദുമോളോട് പറഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .

ദേവയാനിയും മൂർത്തി മുത്തശ്ശനും കാര്യമായ സംഭാഷണത്തിലാണ്. വിഷയം ചന്ദുമോൾ തന്നെ. ആദർശിന് ചില പ്രശ്നങ്ങൾ ഉള്ളത് കാരണം അവന് ഉടനെ കുഞ്ഞ് ഉണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞ കാര്യം മുത്തശ്ശൻ ദേവയാനിയോട് പറഞ്ഞു. ഡോക്ടർ തന്നോടും ആ വിവരം പറഞ്ഞത് ദേവയാനി മുത്തശ്ശനോട് പറഞ്ഞു. എന്തായാലും ചന്ദുമോൾ ആദർശിന്റെ കുട്ടി അല്ലെന്നും നിനക്കത് ഒരിക്കൽ ബോധ്യമാവുമെന്നും മുത്തശ്ശൻ ദേവയാനിയോട് പറഞ്ഞു. തനിയ്ക്ക് അവനെ വിശ്വാസം ആണെന്നും ഇനി അതെല്ലാം മറികടന്ന് അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ ഈ വീട്ടിൽ നിന്ന് പുറത്താണെന്നും കമ്പനിയുടെ എം ഡി സ്ഥാനം ഉൾപ്പടെ അവന് നിഷേധിക്കുമെന്നും ഇനി മേലാൽ ഞാൻ അവനുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്നും മുത്തശ്ശൻ കട്ടായം പറഞ്ഞു.

YouTube video player

അതേസമയം ചന്ദുമോൾക്ക് കുറച്ച് പുതിയ ഡ്രെസ്സുമായി എത്തിയിരിക്കുകയാണ് ആദർശ്. മോൾക്ക് പുതിയ ഉടപ്പെല്ലാം ഇട്ട് കൊടുത്ത് സുന്ദരിയാക്കി കൊണ്ടുവരാമെന്ന് നയന ആദർശിനോട് പറഞ്ഞു. മോളെ ഒരുക്കി സുന്ദരിയാക്കിയ നയന മോളോട് ദേവയാനി അമ്മൂമ്മയുടെ അടുത്ത പോയി വരാൻ പറയുന്നു. മോൾ അടുത്ത് ചെന്നതും അവളെ വാരി എടുക്കണമെന്ന് ദേവയാനിക്ക് ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ ആദർശിനോടുള്ള ദേഷ്യം കാരണം ദേവയാനിക്ക് അതിന് കഴിഞ്ഞില്ല. എന്തൊക്കെ പറഞ്ഞാലും ചെയ്താലും ആദർശിനോടുള്ള ദേഷ്യം തനിക്ക് മാറില്ലെന്നും അതിനായി ആരും ശ്രമിക്കേണ്ടെന്നും ദേവയാനി നയനയോട് പറഞ്ഞു.ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.